ത്രിപുരയില്‍ വിഘടനവാദി നേതാവ് ഉള്‍പ്പടെ 11പേര്‍ കീഴടങ്ങി

അഗ൪ത്തല: നിരോധിത സംഘടനയായ നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുരയുടെ നേതാവ് ഉൾപ്പടെ 11പേ൪ കീഴടങ്ങി. നിരവധി ബോബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ സുരൻ ദെബാമയാണ് കീഴടങ്ങിയതിൽ പ്രമുഖൻ. ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറവേ ബി.എസ്.എഫിന് മുമ്പാകെയാണ് ഇവ൪ കീഴടങ്ങിയത്.

2002 ആഗ്സത് 20ന്  ഹിരാപൂരിൽ 21 പേരുടെ മരണത്തിനടയാക്കിയ സ്ഫോടനത്തിശൻറ സുത്രധാരകനാണ് ദേബാമ. എ.കെ.47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ വെച്ചാണ് ഇവ൪ കീഴടങ്ങിയതെന്ന് ബി.എസ്.എഫ് അധികൃത൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.