മൂടല്‍മഞ്ഞ്: ദല്‍ഹിയില്‍ ട്രെയിന്‍, വ്യോമ ഗതാഗതം താറുമാറായി

ന്യൂദൽഹി: കനത്ത മൂടൽമഞ്ഞിനെ തുട൪ന്ന് ദൽഹിയിൽ ട്രെയിൻ,വ്യോമ ഗതാഗതം താറുമാറായി. പല തീവണ്ടികളും വൈകിയാണ് സ൪വീസ് നടത്തുന്നത്. ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്നുള്ള 20 ലധികം വിമാനസ൪വീസുകൾ മണിക്കൂറുകൾ വൈകിയാണ് പുറപ്പെട്ടത്. രണ്ട് വിമാനങ്ങൾ റദ്ദാക്കി.

രാവിലെ ഏഴ് മണിയോടെയാണ് മൂടൽമഞ്ഞ് കനത്തത്. തുട൪ന്നാണ് സ൪വീസുകൾ നി൪ത്തിവെച്ചത്.

താപനില അഞ്ച് ഡിഗ്രിയിലും താഴെയാണ്. അടുത്ത രണ്ട് ദിവസവും കനത്ത മൂടൽമഞ്ഞുണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.