കൈറോ: വീണു പരിക്കേറ്റതിനെ തുട൪ന്ന് സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഈജിപ്ത് മുൻ പ്രസിഡൻറ് ഹുസ്നി മുബാറകിനെ വീണ്ടും ജയിലിലേക്ക് മാറ്റി. അൽവഅദി സൈനിക ആശുപത്രിയിൽ സി.ടി സ്കാൻ പരിശോധന നടത്തിയ ശേഷമാണ് മുബാറകിനെ വീണ്ടും ജയിലിലേക്ക് കൊണ്ടുപോയതെന്ന് ഔദ്യാഗിക മാധ്യമങ്ങൾ അറിയിച്ചു.
കോറ ജയിലിലെ കുളിമുറിയിൽ വീണതിനെ തുട൪ന്ന് മുബാറകിന് നെഞ്ചിലും തലയിലും പരിക്കേറ്റതായാണ് റിപ്പോ൪ട്ട്.
തൻെറ രാജിയാവശ്യപ്പെട്ട് പോയവ൪ഷം നടന്ന ജനകീയ സമരങ്ങളിൽ പ്രക്ഷോഭക൪ക്കുനേരെ വെടിയുതി൪ത്ത സൈനികരെ നിയന്ത്രിക്കാൻ ഉത്തരവിട്ടില്ല എന്ന കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുകയാണ് മുബാറക്.
2011ൽ സ്ഥാനമൊഴിഞ്ഞ ഏകാധിപതി അഴിമതി, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വിചാരണ നേരിടാനിരിക്കുകയാണ്.
മുബാറക് നിക്ഷേപിച്ച 280 ലക്ഷം യൂറോയുടെ ആസ്തികൾ ഈ മാസാദ്യം സ്പാനിഷ് അധികൃത൪ മരവിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.