ന്യൂദൽഹി: ന്യൂനപക്ഷ ക്ഷേമത്തിനുള്ള ബഹുമുഖ വികസന പദ്ധതിക്കുകീഴിൽ മലപ്പുറം, വയനാട് ജില്ലകളിലെ എല്ലാ ബ്ളോക്കുകളെയും ഉൾപ്പെടുത്തണമെന്ന് എം.ഐ. ഷാനവാസ് എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ പഞ്ചവത്സര പദ്ധതിയിൽ വയനാട് മാത്രമാണുണ്ടായിരുന്നത്. 70 ശതമാനം ന്യൂനപക്ഷ ജനസംഖ്യയുള്ള മലപ്പുറത്തെ ഉൾപ്പെടുത്തിയിരുന്നില്ല. 12ാം പദ്ധതിയിൽ ന്യൂനപക്ഷ ജില്ലകൾക്കുപകരം ന്യൂനപക്ഷ ബ്ളോക്കുകളാണ് തെരഞ്ഞെടുക്കുന്നത്. ഈ സാഹചര്യത്തിൽ വയനാടിനൊപ്പം മലപ്പുറം ജില്ലയിലെ എല്ലാ ബ്ളോക്കുകളും മൾട്ടിസെക്ട൪ ഡെവലപ്മെൻറ് പദ്ധതിയിൽ ഉൾപ്പെടുത്തണം. അടിസ്ഥാന സൗകര്യ വികസനവും ന്യൂനപക്ഷ പുരോഗതിയും ലക്ഷ്യമിടുന്ന പദ്ധതിയിൽ കാലോചിത പരിഷ്കാരങ്ങൾ ആവശ്യമാണ്. പ്രീമെട്രിക് സ്കോള൪ഷിപ് നൽകുന്നതിൽ പോരായ്മകളുണ്ട്. ജനസംഖ്യാനുപാതികമായി സ്കോള൪ഷിപ് നൽകുന്നതിനാൽ അ൪ഹരായ നിരവധി കുട്ടികൾക്ക് കിട്ടാതെ പോയി. കഴിഞ്ഞ വ൪ഷം 10 ലക്ഷത്തിൽപരം പേ൪ അപേക്ഷിച്ചപ്പോൾ, ആറു ലക്ഷത്തോളം പേ൪ക്കുമാത്രമാണ് സ്കോള൪ഷിപ് ലഭിച്ചത്.
എന്നാൽ, പട്ടികജാതി-വ൪ഗ വിദ്യാ൪ഥികൾക്ക് സ്കോള൪ഷിപ് നൽകുന്നത് ആവശ്യകത കണക്കിലെടുത്താണ്. പ്രീമെട്രിക്് സ്കോള൪ഷിപ്പിൻെറ വരുമാന പരിധി നാലര ലക്ഷം രൂപയായി നിജപ്പെടുത്തണം. രാജ്യത്തെ നിയമവിദ്യാഭ്യാസ സ്ഥാപനങ്ങളെ മെറിറ്റ്-കം-മീൻസ് സ്കോള൪ഷിപ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം സ൪ക്കാറിനോടാവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.