കാബൂൾ: കിഴക്കൻ അഫ്ഗാനിസ്താനിൽ കൂഴിബോംബ് സ്ഫോടനത്തിൽ പത്തു പെൺകുട്ടികൾ കൊല്ലപ്പെട്ടു. രണ്ടുപേ൪ക്ക് പരിക്കേറ്റു.
നാൻഗഢിലെ ദൗലത്സായ് ഗ്രാമത്തിലാണ് സ്ഫോടനമുണ്ടായത്. കുഴിബോംബ് ഒളിപ്പിച്ച പ്രദേശത്ത് വിറകുശേഖരിക്കാൻ പോയ പെൺകുട്ടികളാണ് ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത്. വിറകുശേഖരിക്കുന്നതിനിടയിൽ കുഴിബോംബിലൊന്നിൽ മഴുതട്ടിയാണ് സ്ഫോടനമുണ്ടായതെന്ന് നാൻഗഢ് ഗവ൪ണറുടെ വക്താവ് അറിയിച്ചു.
അഫ്ഗാൻെറ ഉൾപ്രദേശങ്ങളിൽ യുദ്ധസമയത്ത് ഒളിപ്പിച്ച കുഴിബോബുകൾ ശേഷിക്കുന്ന ധാരാളം സ്ഥലങ്ങളുണ്ട്.
ഒൻപതിനും 11 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ പെൺകുട്ടികളുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃത൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.