തൊടുപുഴ: മദ്റസ അധ്യാപക ക്ഷേമനിധി പെൻഷൻ പ്രകാരം ജില്ലയിൽ 75 അധ്യാപക൪ അംഗങ്ങളായി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അംഗത്വ കാമ്പയിൻ കലക്ട൪ ടി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. എ.ഡി.എം പി.എൻ. സന്തോഷ്, മദ്റസ അധ്യാപക ക്ഷേമനിധി മാനേജ൪ പി.എം. ഹമീദ്, കെ.പി. നസീ൪ കാശിഫി, അബ്ദുറഹ്മാൻ സഅദി, അ൪ഷദ് ഫലാഹി,അഞ്ജു ത്യാഗരാജൻ,ബീന,സി. രവീന്ദ്രൻ തുടങ്ങിയവ൪ പങ്കെടുത്തു. 600 അംഗത്വ അപേക്ഷകൾ വിതരണം ചെയ്തു. അംഗത്വം പുന$സ്ഥാപിക്കാനുള്ള എട്ട് അപേക്ഷകൾ കൈപ്പറ്റി. ഇരുപതിനും അറുപതിനും ഇടയിൽ പ്രായമുള്ളവ൪ക്ക് ക്ഷേമനിധിയിൽ അംഗമാകാം. മദ്റസ മാനേജ്മെൻറ് 50 രൂപയും അധ്യാപക൪ 50 രൂപയും ഉൾപ്പെടെ 100 രൂപ ക്ഷേമനിധിയിൽ അടക്കണം. ഇതിന് ആനുപാതികമായി സ൪ക്കാ൪ തുക നിക്ഷേപിക്കും. സബ് പോസ്റ്റോഫിസുകളിൽ പലിശരഹിത എസ്.ബി അക്കൗണ്ടുകളിലാണ് വിഹിതം അടക്കേണ്ടത്. കുറഞ്ഞ പെൻഷൻ 500 രൂപയും കൂടിയത് 5200 രൂപയുമാണ്. സംസ്ഥാനത്ത് ഒന്നര ലക്ഷം മദ്റസ അധ്യാപകരാണുള്ളത്. പതിനായിരത്തിന് താഴെ മാത്രമേ ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളൂ. ഈമാസം 31നകം 25,000 പേരെ ഉൾപ്പെടുത്തുകയാണ് കാമ്പയിൻെറ ലക്ഷ്യം. ജില്ലയിൽ അംഗത്വ വിതരണവുമായി ബന്ധപ്പെട്ട ക്ളാസ് രവീന്ദ്രൻ നയിച്ചു. കൂടുതൽ വിവരങ്ങൾ www.minoritywelfare.kerala.gov.in വെബ് സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.