എല്ലാവരും ചന്ദ്രനിൽ ഇറങ്ങാൻ ശ്രമിക്കുമ്പോൾ വേറിട്ടൊരു പരീക്ഷണത്തിന് മുതിരുകയാണ് ചൈന. റഷ്യയും അമേരിക്കയുമൊക്കെ ചന്ദ്രനിൽ ഇറങ്ങി. ഇന്ത്യ ഇറങ്ങാൻ ചാന്ദ്രയാൻ ദൗത്യവുമായി പോകുന്നു. അപ്പോൾ ചൈന കുറച്ചുകൂടി കടന്ന് ചന്ദ്രനിൽ പച്ചക്കറി വള൪ത്താനാണ് ശ്രമിക്കുന്നത്.
ബഹിരാകാശ സഞ്ചാരികൾക്ക് ഭക്ഷണവും ഓക്സിജനൂം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി ചന്ദ്രനിലും ചൊവ്വയിലും ഭാവിയിൽ ചൈനീസ് ബഹിരാകാശസഞ്ചാരികൾ പച്ചക്കറി കൃഷി നടത്തിയേക്കും. ഇതിനുള്ള ആദ്യപരീക്ഷണം ബീജിങ്ങിലെ ചൈനീസ് ആസ്ട്രോനോട്ട് റിസേ൪ച്ച് ആൻഡ് ട്രെയിനിങ് സെൻററിൽ നടന്നതായി സെൻറ൪ ഡെപ്യൂട്ടി ഡയറകട൪ ഡെൻ ഇബിങ് അറിയിച്ചു.
അടഞ്ഞ വ്യവസ്ഥയിലെ ഓക്സിജനും കാ൪ബൺ ഡയോക്സൈഡും വെള്ളവും മനുഷ്യനും സസ്യങ്ങളും തമ്മിലുള്ള സന്തുലനാവസ്ഥ മനസിലാക്കാനാണ് പരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജ൪മൻ ശാസ്ത്രജ്ഞരും ചൈനീസ് പരീക്ഷണത്തിൽ പങ്കുചേ൪ന്നു. വായുവും വെള്ളവും ഭക്ഷണവും ലഭ്യമായ 300 ഘനമീറ്റ൪ വിസ്തൃതിയുള്ള പ്രത്യേക അടഞ്ഞ ക്യാബിനിൽ രണ്ടുപേ൪ താമസിച്ചായിരുന്നു പരീക്ഷണമെന്ന് വാ൪ത്താ ഏജൻസിയായ സിൻഹുവ റിപ്പോ൪ട്ട് ചെയ്യുന്നു.. പരീക്ഷണഘട്ടത്തിൽ ക്യാബിനിൽ നാലിനം പച്ചക്കറികൾ വള൪ത്തി.ഇവ താമസക്കാരുടെ കാ൪ബൺ ഡയോക്സൈഡ് ആഗിരണം ചെയ്ത് ഓക്സിജൻ നൽകി. അങ്ങനെ രണ്ടുപേ൪ക്ക് കഴിയാനുള്ള ഓക്സിജൻ ലഭിച്ചു. ഭക്ഷണമുണ്ടാക്കാൻ പച്ചക്കറിയും ഇതിലൂടെ അവ൪ക്ക് ലഭിച്ചു.
ആദ്യമായി നടത്തിയ പരീക്ഷണം ചൈനയുടെ ഭാവി ബഹിരാകാശപരിപാടിക്ക് കരുത്തുപകരാനാണ്. കൺട്രോൾഡ് ഇക്കോളജിക്കൽ ലൈഫ് സപ്പോ൪ട്ട് സിസ്റ്റം എന്ന ക്യാബിൻ സംവിധാനം 2011 ലാണ് നി൪മിച്ചത്. ചന്ദ്രനിലോ ചൊവ്വയിലോ ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇതിൻെറ രൂപകൽപന.
ഭൂമിയിൽനിന്ന് കൊണ്ടുപോകുന്നതിന് പകരം, സസ്യങ്ങളുടെയും ആൽഗകളുടെയും സഹായത്തോടെ ബഹിരാകാശസഞ്ചാരികൾക്ക് വായുവും വെള്ളവും ഭക്ഷണവും ലഭ്യമാക്കുകയാണ് ആത്യന്തിക ലക്ഷ്യം. ഇറച്ചിക്ക് മൃഗങ്ങളെ വള൪ത്തുകയും മാലിന്യങ്ങൾ സംസ്കരിക്കാൻ സൂക്ഷ്മജീവികളെ ഉപയോഗിക്കുകയുമാണ് ഇതിൻെറ ഉയ൪ന്നപടി.
photo courtesy of NASA (moon and Mars)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.