ബോണക്കാട് പ്ളാന്‍േറഷനും ഭൂരഹിതര്‍ക്ക്

 

പേരൂ൪ക്കട: 2013  ആഗസ്റ്റ് 15 ഓടെ സംസ്ഥാനത്തെ  ഒരുലക്ഷം  ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി വിതരണം ചെയ്യുമെന്ന് മന്ത്രി അടൂ൪ പ്രകാശ്.
 ജില്ലയിലെ 251 കുടുംബങ്ങൾക്ക്  വനാവകാശ കൈവശരേഖ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഭൂരഹിതരുടെ അപേക്ഷകളിന്മേൽ 1423 പട്ടയങ്ങൾ  ഉടൻ വിതരണം ചെയ്യും. 
തിരുവനന്തപുരം താലൂക്കിൽ 332 ഉം നെയ്യാറ്റിൻകരയിൽ 328 ഉം നെടുമങ്ങാട്  4 98 ഉം  ചിറയിൻകീഴിൽ 17 പട്ടയങ്ങളും  വിതരണത്തിനായി  തയാറാക്കി വരികയാണ്. ഭൂരഹിതരായ രണ്ടുലക്ഷത്തിലധികം  കുടുംബങ്ങൾക്ക് 2015  ഓടെ ഭൂമി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.  ഇതുസംബന്ധിച്ച് ലഭിച്ച 369372 ഫയലുകളിന്മേൽ ഇതിനകം  2,10,633   എണ്ണം തീ൪പ്പായിട്ടുണ്ട്. 
ഭൂരഹിത൪ക്ക് നൽകുന്നതിനായുള്ള ഭൂമി കണ്ടെത്താനുള്ള  ശ്രമങ്ങളും നടപടികളും  നടക്കുകയാണ്.  ബോണക്കാട് മഹാവീ൪ പ്ളാൻേറഷൻെറ  ഭൂമി സ൪ക്കാ൪ ഏറ്റെടുത്ത് ഭൂരഹിത൪ക്ക് നൽകും.  മൂന്ന് സെൻറ് ഭൂമി വീതംമായിരിക്കും ഓരോകുടുംബത്തിനും നൽകുക. ഉദ്ദേശം  60 ഹെക്ട൪ വസ്തുവുണ്ടെന്ന് കരുതുന്ന ബോണക്കാട്ടെ വസ്തു അളന്ന് തിട്ടപ്പെടുത്തുന്നതിന് പ്രത്യേക സ൪വേ സംഘത്തെ നിയോഗിക്കും.
ഇതോടൊപ്പം സിവിൽ സ്റ്റേഷനിൽ റവന്യു അദാലത്തിൻെറ  ജില്ലാതല അവലോകനയോഗവും സംഘടിപ്പിച്ചു. 2011 ഡിസംബ൪ 31 വരെയുള്ള ഫയലുകൾ  തീ൪പ്പാക്കുന്നതിൻെറ  ഭാഗമായായിരുന്നു റവന്യു ഉദ്യോഗസ്ഥരുടെ അവലോകനയോഗം ചേ൪ന്നത്. സംസ്ഥാനത്ത് ഏകദേശം 2011  ഡിസംബ൪  31 വരെ അഞ്ച് ലക്ഷ ം ഫയലുകളാണ് തീ൪പ്പാക്കാനുണ്ടായിരുന്നത്. ഇവയിൽ 55 ശതമാനത്തിലധികം ഫയലുകൾ ഇതിനകം തീ൪പ്പായതായി ചടങ്ങിൽ പങ്കെടുത്ത മന്ത്രി അടൂ൪ പ്രകാശ് വ്യക്തമാക്കി. 2013 മുതൽ ഫെബ്രുവരി 24 റവന്യു ദിനമായി ആചരിക്കുമെന്നും വില്ലേജോഫിസ൪ മുതലുള്ള ഉദ്യോഗസ്ഥ൪ക്ക്  ജോലി സ്ഥലത്തെ പ്രകടനവും സേവനവും മാനിച്ച് പുരസ്കാരങ്ങൾ നൽകുമെന്നും മന്ത്രി അറിയിച്ചു.
ഇരുചടങ്ങുകളിലും മന്ത്രി അടൂ൪  പ്രകാശിനെ കൂടാതെ പാലോട് രവി എം.എൽ.എ, ജില്ലാ കലക്ട൪ കെ.എൻ. സതീഷ്, എ.ഡി.എം വിനോദ്, ഉന്നതഉദ്യോഗസ്ഥ൪ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.