കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടെ അവസ്ഥ സങ്കടകരമെന്ന് എം.ഡി

 

കോഴിക്കോട്: ജില്ലയിലെ കെ.എസ്.ആ൪.ടി.സി ഡിപ്പോകളുടെ അവസ്ഥ സങ്കടകരമാണെന്നും അവ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും കെ.എസ്.ആ൪.ടി.സി മാനേജിങ് ഡയറക്ട൪ കെ.ജി. മോഹൻലാൽ. 
വിവിധ ഡിപ്പോകൾ സന്ദ൪ശിച്ചശേഷം കോഴിക്കോട് കെ.എസ്.ആ൪.ടി.സി ബസ്സ്റ്റാൻറിൻെറ  നി൪മാണ പുരോഗതി വിലയിരുത്താനെത്തിയ അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കവേയാണ് ഇതു പറഞ്ഞത്. കണ്ണൂ൪, വയനാട് ജില്ലകളെ അപേക്ഷിച്ച് കോഴിക്കോട് ജില്ലയിലെ ഡിപ്പോകളിൽ ഒരുപാട് സൗകര്യങ്ങൾ വേണ്ടതുണ്ട്. 
അക്കാര്യങ്ങളെല്ലാം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഡിപ്പോകൾ നന്നാക്കാനുള്ള ശ്രമങ്ങളുണ്ടാവും. 
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചതിനുശേഷമേ പുതിയ സ൪വീസുകളുടെ കാര്യം പരിഗണിക്കുകയുള്ളൂ എന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കെ.എസ്.ആ൪.ടി.സി ബസ്സ്റ്റാൻഡിൻെറ നി൪മാണം എപ്പോൾ പൂ൪ത്തിയാകുമെന്ന ചോദ്യത്തിന് അക്കാര്യം കെ.ടി.ഡി.എഫ്.സിയാണ് പറയേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. 
അനിശ്ചിതത്വം നീക്കി എത്രയും പെട്ടെന്ന് ബസ്സ്റ്റാൻഡ് കോഴിക്കോടിന് സമ൪പ്പിക്കാൻ ശ്രമിക്കും. 
നി൪മാണത്തിനിടയിലെ ചില സാങ്കേതിക പ്രശ്നങ്ങൾ  ച൪ച്ചചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂ എന്നും എം.ഡി  പറഞ്ഞു.
തൊട്ടിൽപാലം, വടകര, തിരുവമ്പാടി, താമരശ്ശേരി, പാവങ്ങാട് ഡിപ്പോകളും നടക്കാവിലെ റീജ്യണൽ വ൪ക്ക്ഷോപ്പുമാണ് എം.ഡി വ്യാഴാഴ്ച സന്ദ൪ശിച്ചത്. സോണൽ ഓഫിസ൪ വി.ജെ. സാജു, വ൪ക്സ് മാനേജ൪ രാജൻ മുണ്ടയിൽ, അസി. മാനേജ൪ കെ. മുഹമ്മദ് സഫറുള്ള, വെൽഫെയ൪ ഓഫിസ൪ വി. വിനോദ്കുമാ൪, അസിസ്റ്റൻറ് എൻജിനീയ൪ കെ. പ്രമോദ്, വിജിലൻസ് ഓഫിസ൪ എ.ടി. അഹമ്മദ്കുട്ടി, സ്റ്റാൻറിങ് കോൺസൽ അഡ്വ. എം. രാജൻ, വിവിധ ട്രേഡ് യൂനിയൻ പ്രതിനിധികളായ അഷ്റഫ് കാക്കൂ൪, അജിത്കുമാ൪, ഗിരീഷ്കുമാ൪, മാനോജ്കുമാ൪, ബാലകൃഷ്ണൻ പല്ലത്ത്, ഇ.എ. ബഷീ൪ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.