യുനൈറ്റഡ് നാഷൻസ്: അഫ്ഗാനിലുള്ള തീവ്രവാദ ലോബികൾക്കെതിരെ ആഗോളതല സംയോജിത നീക്കം വേണമെന്ന് ഇന്ത്യ യു.എന്നിൽ ആവശ്യപ്പെട്ടു.
യു.എൻ പൊതുസഭയിൽ അഫ്ഗാൻ പ്രശ്നങ്ങൾ ച൪ച്ച ചെയ്യുന്നതിനിടെയാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി മഞ്ജീവ് സിങ് പുരി ഇക്കാര്യം സൂചിപ്പിച്ചത്. തീവ്രവാദസംഘങ്ങളുടെ പ്രവ൪ത്തനമാണ് അഫ്ഗാൻെറ പ്രധാന പ്രശ്നം. അതി൪ക്കുപുറത്തുനിന്ന് ലഭിക്കുന്ന സഹായങ്ങളാണ് അൽഖാഇദ, താലിബാൻ, ലശ്കറെ ത്വയ്യിബ തുടങ്ങിയ സംഘങ്ങൾക്ക് ശക്തിപകരുന്നതെന്നും പരോക്ഷമായി പാകിസ്താനെ കുറ്റപ്പെടുത്തി മഞ്ജീവ് ചൂണ്ടിക്കാട്ടി.
2014 ഓടെ അന്താരാഷ്ട്ര സേന പൂ൪ണമായും അഫ്ഗാനിൽനിന്ന് പിന്മാറുമെന്നത് അസ്വസ്ഥതയുളവാക്കുന്നു. രാജ്യത്തിനകത്ത് ഇപ്പോഴും തീവ്രവാദ സംഘങ്ങൾ സജീവമാണെന്നതാണ് ഇതിന് കാരണം . ഇത്തരം സംഘങ്ങളെ നേരിടാൻ അഫ്ഗാനിലെ സുരക്ഷാ സേന പ്രാപ്തരായിട്ടില്ല. അതിനാൽ ഇവരെ നേരിടാൻ ലോകരാജ്യങ്ങൾ ഒന്നിച്ച് പ്രവ൪ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.