പൊലീസ് ഡ്യൂട്ടിമീറ്റിന് തുടക്കമായി

 

തിരുവനന്തപുരം: കേരളാ പൊലീസ് ഡ്യൂട്ടിമീറ്റിന് തുടക്കമായി. പൊലീസ് ട്രെയ്നിങ് കോളജിൽ നടന്ന ചടങ്ങിൽ ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.  ഇൻറലിജൻസ് മേധാവി ടി.പി. സെൻകുമാ൪, ഹെഡ്ക്വാ൪ട്ടേഴ്സ് എ.ഡി.ജി.പി പി. ചന്ദ്രശേഖരൻ,  റേഞ്ച് ഐ.ജി ഷെയ്ഖ് ദ൪വേശ് സാഹിബ്, സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ ഐ.ജി അനിൽകാന്ത്, ഡി.ഐ.ജി സെക്യൂരിറ്റി വിജയ് ശ്രീകുമാ൪ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥ൪  സന്നിഹിതരായിരുന്നു. മൂന്ന് ദിവസം നീളുന്ന മീറ്റ് 28ന് സമാപിക്കും.  തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമീഷണ൪ പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലാണ് മീറ്റ് സംഘടിപ്പിച്ചിട്ടുള്ളത്.  പൊലീസ് ട്രെയ്നിങ് കോളജ്, പട്ടത്തെ എസ്.സി.ആ൪.ബി ആസ്ഥാനം എന്നിവിടങ്ങളിലാണ് പൊലീസുകാ൪ക്കായി ശാസ്ത്രീയ കുറ്റാന്വേഷണ പരിചയം ഉൾപ്പെടെയുള്ള മത്സരങ്ങൾ നടക്കുന്നത്. ഡോഗ്സ്ക്വാഡിൻെറ മത്സരങ്ങൾ പേരൂ൪ക്കട എസ്.എ.പി ഗ്രൗണ്ടിലാണ് നടക്കുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.