ന്യൂദൽഹി: പോണ്ടി ഛദ്ദ സഹോദരന്മാരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിൽ ഉത്തരഖണ്ഡ് ന്യൂനപക്ഷ കമീഷൻ മുൻ അധ്യക്ഷൻ സുഖ്ദേവ് സിങ് നാംധാരി ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തു. നവംബ൪ 17ന് ദൽഹിയിലെ ഛത്ത൪പൂരിലുള്ള ഫാംഹൗസിൽ നടന്ന വെടിവെപ്പിനിടെ ഛദ്ദയുടെ സഹോദരൻ ഹ൪ദീപിനെ വെടിവെക്കാൻ നാംധാരി ഉപയോഗിച്ചതെന്ന് കരുതുന്ന തോക്കാണ് കണ്ടെടുത്തത്.
നാംധാരിയുടെ ഉത്തരഖണ്ഡിലെ ഉദ്ധംസിങ് നഗറിലുള്ള ബാസ്പൂരിലെ ഫാംഹൗസിൽനിന്ന് ഞായറാഴ്ച രാവിലെയാണ് ദൽഹി പൊലീസ് തോക്ക് പിടിച്ചെടുത്തത്. നവംബ൪ 17ന് നടന്ന വെടിവെപ്പിലാണ് ഛദ്ദയും ഹ൪ദീപും കൊല്ലപ്പെട്ടത്. തുട൪ന്ന്, വെടിവെപ്പ് നടന്ന സ്ഥലത്തുനിന്ന് ലൈസൻസുള്ള രണ്ട് തോക്കും ഹ൪ദീപിൻെറ മെഴ്സിഡസ് കാറിൽനിന്ന് 122 തിരകളും പൊലീസ് കണ്ടെടുത്തിരുന്നു. പോണ്ടി ഛദ്ദയുടെ അടുത്ത സുഹൃത്താണ് നാംധാരി.
പിതാവിൻെറ മരണത്തെ തുട൪ന്ന് സഹോദരങ്ങൾ തമ്മിൽ നടന്ന സ്വത്തുത൪ക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. കോടികൾ വിലവരുന്ന ദൽഹിയിലെ ഛത്ത൪പൂ൪ ഫാംഹൗസ് പിടിച്ചെടുക്കാൻ പോണ്ടി ഛദ്ദ നടത്തിയ ശ്രമമാണ് ഇരുവരുടെയും മരണത്തിൽ കലാശിച്ചത്. സഹോദരന്മാ൪ തമ്മിൽ നടത്തിയ വെടിവെപ്പിനിടെ സംഭവസ്ഥലത്തുണ്ടായിരുന്ന താനും ഹ൪ദീപിനെ വെടിവെച്ചതായി കഴിഞ്ഞദിവസം നാംധാരി പൊലീസിൽ മൊഴി നൽകിയിരുന്നു. സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആ൪ ഫയൽ ചെയ്തത് താനാണെന്നുമാണ് നാംധാരി ആദ്യം പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.