അകലെയിരുന്ന് ആശംസ കൈമാറി കുല്‍ദീപ് നയാര്‍

തിരുവനന്തപുരം: മുപ്പതാം വാര്‍ഷികാഘോഷത്തിന് ഡല്‍ഹിയിലിരുന്ന് ആശംസകള്‍ കൈമാറി ‘മാധ്യമ’ത്തിന്‍െറ ഉദ്ഘാടകന്‍ കൂടിയായ മാധ്യമ കുലപതി കുല്‍ദീപ് നയാര്‍. അദ്ദേഹത്തിന്‍െറ ദൃശ്യസന്ദേശമാണ് വാര്‍ഷിക ഉദ്ഘാടനച്ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചത്. രാജ്യത്ത് മതേതരത്വവും ജനാധിപത്യവും ശക്തിപ്പെടാന്‍ ‘മാധ്യമം’ നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ജാതി, മത, വര്‍ഗ സങ്കല്‍പങ്ങള്‍ക്കതീതമായ ഇടപെടലുകള്‍ നടത്താന്‍ സാധിച്ചതാണ് പത്രത്തിന്‍െറ പ്രസക്തി.
സമൂഹത്തെ ഭിന്നിപ്പിക്കാനോ വിഭജിക്കാനോ ‘മാധ്യമം’ ശ്രമിച്ചിട്ടില്ല. അതാണ് ‘മാധ്യമ’ത്തിന്‍െറ വളര്‍ച്ചക്ക് നിദാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശാരീരിക അവശത കാരണമാണ് 30ാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ നയാര്‍ക്ക് സാധിക്കാതെ പോയത്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.