തിരുവനന്തപുരം: വ്യത്യസ്തത നിറഞ്ഞ അഭിപ്രായങ്ങളും വ്യക്തമായ കാഴ്ചപ്പാടും ‘മാധ്യമ’ത്തെ മലയാള മാധ്യമലോകത്ത് വ്യതിരിക്തമാക്കുന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വ്യത്യസ്തമായ പത്രം എന്ന് ‘മാധ്യമ’ത്തെ വിശേഷിപ്പിക്കാനാണ്ഇഷ്ടം. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും ശബ്ദമില്ലാത്തവര്‍ക്കും പാവപ്പെട്ടവര്‍ക്കും കൈത്താങ്ങും ശബ്ദവുമായി ‘മാധ്യമം’ എല്ലാക്കാലത്തും നിലകൊണ്ടിട്ടുണ്ട്. അവരുടെ ചിന്തകളെ ഉദ്ദീപിപ്പിച്ചും വെളിച്ചംപകര്‍ന്നും ആശയപ്രകാശനത്തിന് അവസരമൊരുക്കിയുമാണ് ‘മാധ്യമം’ ശക്തമായ ദിനപത്രമായി വളര്‍ന്നത്. നിര്‍ഭയമായ മാധ്യമപ്രവര്‍ത്തനത്തിന് എന്നും മുന്‍തൂക്കം നല്‍കിയതും എടുത്തുപറയേണ്ടതാണ്. ‘മാധ്യമം’ പ്രഖ്യാപിച്ച സേവനസംരംഭങ്ങള്‍ കേരളം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നതില്‍ യാതൊരു സംശയവുമില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘മാധ്യമസ്പര്‍ശം’ സേവനപദ്ധതിയുടെ പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.