നാടിന്‍െറ നന്മക്കുവേണ്ടി ‘മാധ്യമം’ എന്നും മുന്‍ നിരയിലുണ്ടാകും  –എം.ഐ. അബ്ദുല്‍ അസീസ്

തിരുവനന്തപുരം: നാടിന്‍െറ നന്മക്കും ക്ഷേമത്തിനുംവേണ്ടി നിലകൊണ്ടും ഫാഷിസത്തിനും സാമ്രാജ്യത്വത്തിനുമെതിരെ കലഹിച്ചും ‘മാധ്യമം’ എന്നും മുന്‍നിരയിലുണ്ടാകുമെന്ന് ചെയര്‍മാന്‍ എം.ഐ. അബ്ദുല്‍ അസീസ്. ‘മാധ്യമം’ 30ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ നിലപാടുകളോടെ, സാമ്രാജ്യത്വത്തിനും അധിനിവേശത്തിനുമെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചാണ് ‘മാധ്യമ’ത്തിന്‍െറ പ്രയാണം. പിന്നണിയിലുള്ളവരുടെ കഠിനാധ്വാനവും സമര്‍പ്പിതരായ മാധ്യമപ്രവര്‍ത്തകരുമാണ് സ്ഥാപനത്തിന്‍െറ ലക്ഷ്യസാക്ഷാത്കാരത്തിനു മഹത്തായ പങ്കുവഹിച്ചത്.

ഫാഷിസത്തോട് സമരം ചെയ്യുമ്പോഴും വര്‍ഗീയതയെ വര്‍ഗീയതകൊണ്ടല്ല, മാനവികതകൊണ്ട് നേരിടണമെന്ന കാഴ്ചപ്പാടാണ് ‘മാധ്യമ’ത്തിനുള്ളത്. വിപണന സാധ്യത കണക്കിലെടുക്കാതെ, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും ശബ്ദമില്ലാത്തവര്‍ക്കും വേണ്ടി ശക്തമായ നിലപാടാണ് ‘മാധ്യമ’ത്തിനുള്ളത്. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ജനങ്ങളെ ബോധവത്കരിക്കുകയും ഇത്തരം തിന്മകള്‍ക്കെതിരെ സമരം ചെയ്യുകയും ചെയ്യും. ജനാധിപത്യമൂല്യങ്ങളും ബഹുസ്വരതയും ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഉദാത്തമായ മാനവിക മൂല്യങ്ങളില്‍ നിലയുറപ്പിച്ച്  ഈ സാഹചര്യത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.