Posted On
date_range Updated On
date_range മാധ്യമം ‘വെളിച്ചം’ ട്രോഫി കൈമാറി
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയന്‍റ് നേടുന്ന ഹൈസ്കൂളിനും ഹയര്‍ സെക്കന്‍ഡറി സ്കൂളിനും നല്‍കുന്ന മാധ്യമം ‘വെളിച്ചം’ ട്രോഫി സംഘാടക സമിതിക്ക് കൈമാറി. ‘മാധ്യമം’ തിരുവനന്തപുരം ന്യൂസ് എഡിറ്റര്‍ കെ.എ. ഹുസൈന്‍, പബ്ളിക് റിലേഷന്‍സ് മാനേജര്‍ കെ.ടി. ഷൗക്കത്തലി എന്നിവരില്‍നിന്ന് ഡി.പി.ഐ എം.എസ്. ജയ ട്രോഫി ഏറ്റുവാങ്ങി.
ചടങ്ങില്‍ എ.ഡി.പി.ഐ ജോണ്‍സ് വി. ജോണ്‍, കലോത്സവ ട്രോഫി കമ്മിറ്റി കണ്‍വീനര്‍ ഡോ. എന്‍.ടി. സുധീഷ്കുമാര്‍, ‘മാധ്യമം’ റെസിഡന്‍റ് മാനേജര്‍ ജഹര്‍ഷാ കബീര്‍, സര്‍ക്കുലേഷന്‍ മാനേജര്‍ എം. ഹാരിസ്, കലോത്സവ സബ്കമ്മിറ്റി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.