Posted On
date_range Updated On
date_range ‘മാധ്യമം’ എക്സിബിഷന്‍ സ്റ്റാള്‍ വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനിയിലെ ഇ.കെ. നായനാര്‍ പാര്‍ക്കില്‍ ‘മാധ്യമം’ ആരംഭിച്ച ‘ഓര്‍മകളിലൂടെ മാധ്യമം’ എക്സിബിഷന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. റെസിഡന്‍റ് മാനേജര്‍ ജഹര്‍ഷാ കബീര്‍, എക്സിബിഷന്‍ കമ്മിറ്റി കണ്‍വീനര്‍ എസ്. ശശികുമാര്‍, കെ.കെ. ഉസ്മാന്‍, എം. സൂഫി മുഹമ്മദ്, എം. ഹാരിസ്, നവാസ് വരവിള എന്നിവര്‍ പങ്കെടുത്തു.
മുന്‍കാല കലോത്സവങ്ങളുടെയും വിവിധ പത്രങ്ങളുടെ ആവിര്‍ഭാവവും അന്താരാഷ്ട്ര അവാര്‍ഡുകളും ഉള്‍പ്പെടെ അപൂര്‍വ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന അഭിപ്രായങ്ങള്‍ക്ക് സമ്മാനവും സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.