ലാസ് വെഗാസ്: എം.ജി.എം ഗ്രാന്‍ഡ് സ്റ്റേഡിയത്തിലെ ആര്‍ക് ലൈറ്റുകള്‍ക്ക് കീഴില്‍ സജ്ജീകരിച്ച ഇടിക്കൂട്ടില്‍ എതിരാളി ആന്ദ്രേ ബെര്‍ട്ടോയെ (30^4) ലക്ഷ്യമാക്കി മുഷ്ടി ചുരുട്ടിയ ഫ്ളോയ്ഡ് മെയ്‌വെതര്‍ എന്ന അതികായന് സ്വപ്ന നേട്ടത്തോടെ പടിയിറക്കം. കരിയറിലെ അവസാനത്തെ മത്സരത്തിനിറങ്ങിയ മെയ് വെതര്‍ എതിരാളിയെ പരാജയപ്പെടുത്തി നേടിയത് ചരിത്ര നേട്ടം. 19 വര്‍ഷം നീണ്ട കരിയറിലെ 49ാമത്തെ മത്സരത്തിനിറങ്ങിയ മെയ്‌വെതര്‍ അവസാന മത്സരം വരെ തോല്‍ക്കാതെ 49^0ത്തിന്‍െറ അജയ്യമായ റെക്കോഡ് സ്വന്തമാക്കിയാണ് ഇടിക്കൂട്ടില്‍ നിന്നും മടങ്ങുന്നത്. അമേരിക്കക്കാരന്‍ റോക്കി മാര്‍സിയാനോ സ്ഥാപിച്ച 49^0ത്തിന്‍െറ റെക്കോഡിനൊപ്പമാണ് മെയ് വെതറത്തെിയത്.
ദൈവത്തിനും ആരാധകര്‍ക്കും നന്ദി പറഞ്ഞ മെയ്വെതര്‍ തന്‍െറ കരിയര്‍ അവസാനിപ്പിച്ചതായി ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. വിരമിക്കല്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ളെന്നും താന്‍ തന്നെയാണ് ലോകത്തിലെ മികച്ച താരമെന്നും മെയ്‌വെതര്‍ പറഞ്ഞു. ബെര്‍റ്റോ മികച്ച എതിരാളിയായിരുന്നെങ്കിലും പരിചയ സമ്പത്ത് തന്നെ സഹായിച്ചുവെന്നും മെയ്‌വെതര്‍ പറഞ്ഞു. അവസാന മത്സരത്തില്‍ ആന്ദ്രേ ബെര്‍ട്ടോയെ മെയ്‌വെതര്‍ തെരഞ്ഞെടുത്തത് അപരാജിതന്‍ എന്ന റെക്കോര്‍ഡ് നിലനിര്‍ത്താനാണെന്ന വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കരിയറിലെ നാലാം തോല്‍വിയാണ് ബെര്‍ട്ടോക്കുണ്ടായത്. മെയ് വെതറിനു അഞ്ചു വിഭാഗങ്ങളിലായി 12 ലോക കിരീടങ്ങളുണ്ട്. ആന്ദ്രേ ബെര്‍ട്ടോക്കെതിരെ ലാസ് വെഗാസില്‍ തന്‍െറ കരിയറിലെ അവസാന മത്സരത്തിനാണിറങ്ങുന്നതെന്ന് 38കാരനായ മെയ്‌വെതര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.