ഫോര്‍മുല വണ്‍: ഇറ്റാലിയന്‍ ഗ്രാന്‍ഡ്പ്രീയില്‍ ഹാമില്‍ട്ടണ്‍ ജേതാവ്

മോന്‍സ: മെഴ്സിഡസിന്‍െറ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍ കുതിപ്പ് തുടരുന്നു. ഫോര്‍മുല വണ്‍ സീസണിലെ 12ാം പോരാട്ടമായ ഇറ്റാലിയന്‍ ഗ്രാന്‍ഡ്പ്രീയില്‍ തകര്‍പ്പന്‍ പ്രകടനവുമായി നിലവിലെ ലോക ചാമ്പ്യനായ ഹാമില്‍ട്ടണ്‍ ജേതാവായി. മെഴ്സിഡസിനായുള്ള തന്‍െറ 50ാം റേസ് പോള്‍പൊസിഷനില്‍നിന്ന് മത്സരിച്ചാണ് താരം സ്വന്തമാക്കിയത്. ഹോം ഫേവറിറ്റ് ഫെരാരി താരം സെബാസ്റ്റ്യന്‍ വെറ്റലിനെ അര മിനിറ്റിന്‍െറ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹാമില്‍ട്ടണ്‍ ഒന്നാമതായി ഫിനിഷ് ചെയ്തത്. അതേസമയം, ഹാമില്‍ട്ടന്‍െറ കിരീടപ്പോരാട്ടത്തില്‍ വെല്ലുവിളിയായ സഹതാരം  നികോ റോസ്ബര്‍ഗിന് നിര്‍ഭാഗ്യദിനമായിരുന്നു. മൂന്നാം സ്ഥാനമുറപ്പിച്ച് കുതിക്കവേ രണ്ട് ലാപ്പുകള്‍ ബാക്കിനില്‍ക്കെ എന്‍ജിന് തീപിടിച്ച് റോസ്ബര്‍ഗ് പുറത്തായി. വില്യംസിനായി മത്സരിച്ച ഫിലിപെ മാസയാണ് മൂന്നാമത്.  സീസണിലെ ഏഴാം ജയം നേടിയ ഹാമില്‍ട്ടണ്‍ റോസ്ബര്‍ഗിന് മുകളില്‍ 53 പോയന്‍റായി ലീഡുയര്‍ത്തുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.