കോഴിക്കോട്: ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം ബി.ജെ.പിയുടെ നയമല്ളെന്ന് മുന്‍ കേന്ദ്രമന്ത്രി ഡി.പുരന്ദേശ്വരി. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജില്ലയിലത്തെിയ ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഭിന്നിപ്പിച്ച് ഭരിക്കുകയും ബീഫ് നിരോധിക്കുകയും ചെയ്തുവെന്നാണ് ബി.ജെ.പിക്ക് നേരെ മറ്റു പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം. ഭിന്നിപ്പിച്ചു ഭരിക്കലല്ല; ജനതയെ വികസന പാതയിലേക്ക് നയിക്കലാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പി പണക്കാര്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നുവെന്നാണ് പറയുന്നത്.
എന്നാല്‍, ജന്‍ധന്‍ യോജന അടക്കം മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം പാവങ്ങള്‍ക്ക് വേണ്ടിയാണ്. എല്‍.ഡി.എഫിനും യു.ഡി.എഫിനും രാഷ്ട്രീയാടിത്തറ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തിന് കോടികളുടെ ഫണ്ട് കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇത് ദയ തോന്നിയിട്ട് നല്‍കിയതല്ല. ജനങ്ങളുടെ അവകാശമായതിനാല്‍ നല്‍കിയതാണ്. ഭരിക്കുന്ന സര്‍ക്കാര്‍ യു.ഡി.എഫ് ആണോ എല്‍.ഡി.എഫ് ആണോ എന്നും നോക്കിയിട്ടില്ല. എല്‍.ഡി.എഫിന്‍േറതും യു.ഡി.എഫിന്‍േറതും കപട മതനിരപേക്ഷതയാണ്. ജനങ്ങള്‍ക്കുവേണ്ടത് കപട മതനിരപേക്ഷതയല്ല. വികസനമാണ്. യു.ഡി.എഫിന്‍െറയും എല്‍.ഡി.എഫിന്‍െറയും ആത്യന്തിക ലക്ഷ്യം ബി.ജെ.പിയെ തോല്‍പിക്കുക എന്നതു മാത്രമാണ്. കേന്ദ്ര സര്‍ക്കാര്‍ ബീഫ് നിരോധിച്ചിട്ടില്ല. ബീഫ് നിരോധിക്കണോ വേണ്ടേ എന്നു തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാറുകളാണ്. എല്ലാ ജനങ്ങളുടെയും ഭക്ഷണരീതിയെ ബി.ജെ.പി ബഹുമാനിക്കുന്നുവെന്നും പുരന്ദേശ്വരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.