ഇടുക്കിയിൽ കാലുറപ്പിക്കാൻ എ.ഐ.എ.ഡി.എം.കെ

മറയൂർ: ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിൽ കാലുറപ്പിക്കാൻ തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടിയായ എ.ഐ.എ.ഡി.എം.കെയും രംഗത്ത്. തോട്ടം മേഖലയിൽ ജോലിചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് അണ്ണാ ഡി.എം.കെ സ്​ഥാനാർഥികളെ നിർത്തിയിരിക്കുന്നത്. തമിഴ്നാട്ടിൽനിന്ന് പാർട്ടി നേതാക്കളും മന്ത്രിമാരും പ്രചാരണത്തിന് എത്തുന്നുണ്ട്. ജില്ലയിലെ മറയൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കെ.എൻ. ബാലകൃഷ്ണൻ, മൂന്നാർ പഞ്ചായത്ത് ഏഴാം വാർഡിൽ ചെല്ലദുരൈ, ദേവികുളം ഒന്നാം വാർഡിൽ പി. ഉഷ, പീരുമേട് പഞ്ചായത്ത് ഒന്നാം വാർഡിൽ എസ്​. പ്രവീണ എന്നിവരാണ് പാർട്ടി സ്​ഥാനാർഥികൾ. കേരളത്തിൽ സ്​ഥാനാർഥികൾ വിജയിച്ചാൽ തമിഴ്നാട്ടിൽ ജയലളിത നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ഇവിടെയും നൽകുമെന്നാണ് വാഗ്ദാനം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.