തളരരുത് സ്ഥാനാര്‍ഥീ...

കൊണ്ടോട്ടി: പ്രിന്‍റിങ് പ്രസ് ഉടമകള്‍ അമിത നിരക്ക് ഈടാക്കുന്നത് തിരിച്ചടിയാകുന്നതായി സ്ഥാനാര്‍ഥികളും പാര്‍ട്ടികളും. സാധാരണ നിരക്കിന്‍െറ മൂന്നിരട്ടി വരെയാണ് പ്രസുകള്‍ ചാര്‍ജ് ഈടാക്കുന്നതത്രെ. വാര്‍ഡുകളിലേക്ക് മത്സരിക്കുന്നവര്‍ 500 മുതല്‍ 1000 പോസ്റ്റര്‍ വരെയാണ് അടിക്കുന്നത്. ഇതിന് 6000 മുതല്‍ 12,000 രൂപവരെ ഈടാക്കുന്ന പ്രസുകാരുണ്ട്. രാത്രികാലങ്ങളില്‍ കൂടി ജോലി ചെയ്യേണ്ടി വരുന്നതിനാലാണ് ഇത്രയും തുക വാങ്ങേണ്ടി വരുന്നതെന്നാണ് ഇവരുടെ വാദം. കുറഞ്ഞ ദിവസത്തെ ഉപയോഗത്തിനായതിനാല്‍ ഏറ്റവും കുറഞ്ഞ ക്വാളിറ്റി പേപ്പറുകളാണ് പ്രസുകാര്‍ ഉപയോഗിക്കുന്നത്.

പോസ്റ്റര്‍ ലേഒൗട്ടിന് 300 രൂപ മുതല്‍ 500 രൂപ വരെ ഇടാക്കുന്നുണ്ട്. വിസിറ്റിങ് കാര്‍ഡിനേക്കാളും നേരിയ വലിപ്പമുള്ള സ്ളിപ്പിനും നല്‍കണം വിസിറ്റിങ് കാര്‍ഡിന്‍െറ രണ്ടിരട്ടി ചാര്‍ജ്. ഇതുപോലെ ഒരു കളറില്‍ അടിക്കുന്ന ചിഹ്നത്തിനും വന്‍ വിലയാണ് വാങ്ങുന്നത്. ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 10,000 ആണ്. എന്നാല്‍, പോസ്റ്ററടിക്കുമ്പോള്‍ മാത്രം തുക 10,000ത്തിന് മുകളിലത്തെും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.