നന്നമ്പ്രയില്‍ ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയും

തിരൂരങ്ങാടി: കോണ്‍ഗ്രസ്, എല്‍.ഡി.എഫ് കൂട്ടുകെട്ടിനെതിരെ പടപൊരുതുന്ന നന്നമ്പ്ര ഗ്രാമപഞ്ചായത്തില്‍ ലീഗിന് കൂട്ട് വെല്‍ഫെയര്‍ പാര്‍ട്ടി. 21 വാര്‍ഡില്‍ രണ്ട് വാര്‍ഡ് വെല്‍ഫെയര്‍ പാര്‍ട്ടിക്കുവേണ്ടി വിട്ടുകൊടുത്താണ് നീക്കുപോക്കുണ്ടാക്കിയത്. 18, 20 വാര്‍ഡില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളായ വി.കെ. ഷമീന, അസ്മാബി എലിമ്പാട്ടില്‍ എന്നിവര്‍ക്കുവേണ്ടി മുസ്ലിം ലീഗ് പ്രവര്‍ത്തകള്‍ രംഗത്തിറങ്ങി. 17ാം വാര്‍ഡ് ഒഴികെ മറ്റെല്ലാവാര്‍ഡിലും ലീഗിനെ സഹായിക്കാനാണ് ധാരണ.

17ല്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കാരനായ അയ്യൂബ് മാസ്റ്ററെ സ്വതന്ത്ര വേഷത്തില്‍ രംഗത്തിറക്കിയാണ് മത്സരം. മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ഷമീറാണ് ലീഗ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിലെ പൂഴിത്തറ ബാവയും വന്നതോടെ ത്രികോണമത്സരത്തിന് കളമൊരുങ്ങി. ഏഴ്, എട്ട്, 21 വാര്‍ഡുകളില്‍ ലീഗും മറുചേരിയും നേരിട്ടാണ് അങ്കം.

ത്രികോണ മത്സരം നടക്കുന്ന 17ല്‍ ലീഗ് സ്ഥാനാര്‍ഥി പിന്‍വാങ്ങുന്നതായി സാമൂഹിക മാധ്യമത്തില്‍ പ്രചാരണമുണ്ടെങ്കിലും വ്യാജ വാര്‍ത്തയാണെന്നാണ് ലീഗ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.