ലോക ചെസ് നിയന്ത്രിക്കാന്‍ മലയാളിയും

കോട്ടയം: ഗ്രീസില്‍ നടക്കുന്ന ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ആര്‍ബിറ്റര്‍ (ചെസിലെ റഫറി) ആയി പങ്കെടുക്കാന്‍ ഇന്ത്യയില്‍നിന്ന് കോട്ടയം നാട്ടകം സ്വദേശി രാജേഷിന് ക്ഷണം ലഭിച്ചു. ഗ്രീസിലെ ഹല്‍ക്കിടിക്കിയില്‍ ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ ആറ് വരെയാണ് മത്സരങ്ങള്‍. 18 വയസ്സില്‍ താഴെയുള്ള വിവിധ വിഭാഗങ്ങളിലായി 170ഓളം രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലധികം കളിക്കാര്‍ പങ്കെടുക്കുന്നു. തൃശൂര്‍ സ്വദേശി നിഹാല്‍ സരിനാണ് മത്സരത്തില്‍ പങ്കെടുക്കുന്ന ഏക മലയാളി. ഇന്‍റര്‍നാഷനല്‍ ആര്‍ബിറ്റര്‍ പദവി ലഭിച്ച ഇന്ത്യയില്‍നിന്നുള്ള 58ഓളം ആളുകളില്‍നിന്ന് ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്‍ തെരഞ്ഞെടുത്ത ഏക ആര്‍ബിറ്ററാണ് രാജേഷ് നാട്ടകം.
2013 മുതല്‍ ചെസ് അസോസിയേഷന്‍െറ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗവുമാണ്. ചെസ് അക്കാദമിയും ഇദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ നടത്തുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ രണ്ട് ദേശീയ ചാമ്പ്യന്‍ഷിപ്പും ഒമ്പത് ഫിഡെ ഇന്‍റര്‍നാഷനല്‍ ടൂര്‍ണമെന്‍റും കോട്ടയത്ത് സംഘടിപ്പിച്ചിട്ടുണ്ട്. ഇന്‍റര്‍നാഷനല്‍ റേറ്റഡ് താരം മാളവിക രാജേഷ് മകളാണ്. ഭാര്യ ഗിരിജ.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.