ജൂനിയര്‍ കേരള ഹാന്‍ഡ്ബാള്‍ ടീം തെരഞ്ഞെടുപ്പില്‍ വിവേചനമെന്ന്

കോഴിക്കോട്: ജൂനിയര്‍ കേരള ഹാന്‍ഡ്ബാള്‍ ടീം തെരഞ്ഞെടുപ്പില്‍ കടുത്ത വിവേചനവും അട്ടിമറിയും നടക്കുന്നതായി ഹാന്‍ഡ്ബാള്‍താരം നടക്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ജലി മാനുവല്‍, മാതാപിതാക്കളും കായികാധ്യാപകരുമായ പി.ജെ. മാനുവല്‍, സ്റ്റെല്ല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പ്രായപരിധികവിഞ്ഞ കുട്ടികളെയാണ് ക്യാമ്പിലേക്ക് തെരഞ്ഞെടുത്തത്. ഇതുവരെ ക്യാമ്പ് ലിസ്റ്റ് പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂര്‍ ജില്ലയിലെ വയക്കരയില്‍ ഒക്ടോബര്‍ 17ന് തുടങ്ങിയ ക്യാമ്പില്‍ പങ്കെടുത്ത് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ തന്‍െറ പേര് ലിസ്റ്റിലില്ളെന്ന് പറഞ്ഞ് തിരിച്ചയച്ചതായി  അഞ്ജലി മാനുവല്‍ പറഞ്ഞു.
ജില്ലാ ഹാന്‍ഡ്ബാള്‍ അസോസിയേഷന്‍ പക്ഷപാതപരമായി പെരുമാറുകയാണെന്നും ജനാധിപത്യരീതിയിലല്ല പ്രവര്‍ത്തനമെന്നും മുന്‍ ഹാന്‍ഡ്ബാള്‍ താരംകൂടിയായ പി.ജെ. മാനുവല്‍ കുറ്റപ്പെടുത്തി. കേരള സ്കൂള്‍ നാഷനല്‍ ടീം സെലക്ഷനിലും മകള്‍ക്ക് നീതിനിഷേധിക്കപ്പെട്ടു. മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനും പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.