കയ്പമംഗലം: ‘വോട്ട് ചോദിച്ച് ഈ വഴിക്ക് വരരുത്’. ഫ്ളക്സ് ബോര്‍ഡിലെ മുന്നറിയിപ്പ് കണ്ട് സ്ഥാനാര്‍ഥികള്‍ ഒരു നിമിഷം ഞെട്ടി. ഇത്രക്ക് കടുത്ത തീരുമാനമൊക്കെ വേണോ എന്ന് അവര്‍ ഉള്ളില്‍ പറഞ്ഞു. എന്നാല്‍, ബോര്‍ഡ് വെച്ച യുവാക്കള്‍ വിട്ടുവീഴ്ചക്കില്ല. യു.ഡി.എഫ് ജനപ്രതിനിധികളുടെ വാര്‍ഡുകളിലൂടെ കടന്നു പോകുന്ന റോഡിനോടുള്ള അവഗണനക്കെതിരായ വോട്ടര്‍മാരുടെ പ്രതിഷേധമാണിത്.
കയ്പമംഗലം ഗ്രാമ പഞ്ചായത്തിലെ 7, 9 , 10 വാര്‍ഡുകളിലൂടെ പോകുന്ന പനമ്പിക്കുന്ന് - ചളിങ്ങാട് റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കാന്‍ ജനപ്രതിനിധികള്‍ ഒന്നും ചെയ്തില്ളെന്നാണ് ആക്ഷേപം. ‘ഇതൊരു താക്കീതല്ല, മുന്നറിയിപ്പ്’ എന്നാണ് ബോര്‍ഡിന്‍െറ തലക്കെട്ട്. താഴേക്ക് വായിച്ചാല്‍ ഏത് സ്ഥാനാര്‍ഥിയുടെയും നെഞ്ചിടിക്കും. ‘തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നിറ പുഞ്ചിരിയും മാങ്ങാത്തൊലിയുമായി മഴയത്ത് പൊങ്ങുന്ന തവളകളെപ്പോലെ പ്രത്യക്ഷപ്പെടുന്ന ഒരു മാക്രിയും വോട്ടു ചോദിച്ച് ഇതു വഴി വരണ്ട, മോഹന വാഗ്ദാനങ്ങളുമായി വീട്ടുപടിക്കല്‍ വോട്ട് തെണ്ടാന്‍ വരുന്നതിനു മുമ്പ് ഇവിടെ ഉണ്ടായിരുന്ന റോഡിനു പകരം ഒരു നട വഴിയെങ്കിലും കാണിച്ചു തരൂ’.
ഒരു വര്‍ഷത്തിലധികമായി റോഡ് ശോച്യാവസ്ഥയിലാണ്. മൂന്ന് ജനപ്രതിനിധികളോടും പല തവണ പരാതി പറഞ്ഞു. തീരദേശ മേഖലയില്‍ നിന്ന് എളുപ്പത്തില്‍ ചളിങ്ങാട് ഭാഗത്ത് എത്താന്‍ കഴിയുന്ന ഈ റോഡിലൂടെ പ്രതിദിനം നൂറു കണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. ജനങ്ങളുടെ ദുരിതം മനസ്സിലാക്കാത്തവര്‍ ജനപ്രതിനിധികള്‍ അല്ളെന്നും അങ്ങനെയുള്ളവരെ തങ്ങള്‍ക്ക് വേണ്ടെന്നും നാട്ടുകാര്‍ തീര്‍ത്തുപറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.