കൊല്ലങ്കോട്: പറത്തോട്, പുത്തന്‍പാടം പട്ടികവര്‍ഗ കോളനികളിലെ എണ്‍പതിലധികം കുടുംബങ്ങള്‍ക്ക് ഏക വഴി പാടത്തിന്‍െറ വരമ്പാണ്. ഇവിടേക്ക് റോഡ് നിര്‍മിക്കണമെന്നാവശ്യത്തിന് നാല് പതിറ്റാണ്ടിന്‍െറ പഴക്കമുണ്ട്. എല്ലാ തെരഞ്ഞെടുപ്പ് കാലങ്ങളിലും ഇവിടുത്തുകാര്‍ സ്ഥാനാര്‍ഥികളോട് ആവശ്യപ്പെടുന്ന ഏക കാര്യം വഴിയും പട്ടയവുമാണ്.
റേഷന്‍ കാര്‍ഡില്ലാത്ത ഇരുപതോളം കുടുംബങ്ങളും വൈദ്യുതിയില്ലാത്ത 11 കുടുംബങ്ങളുമാണ് കോളനിയിലുള്ളത്. സ്വകാര്യ വ്യക്തികളുടെ പാടവരമ്പത്തുകൂടി വേണം കോളനിയിലത്തൊന്‍. 40 വര്‍ഷമായിട്ടും റോഡ് നിര്‍മിക്കാന്‍ പഞ്ചായത്തില്‍ മാറിമാറി വന്ന ഭരണസമിതികള്‍ക്ക് സാധിച്ചിട്ടില്ല. ഇത്തവണയെങ്കിലും പഞ്ചായത്തിലെ പട്ടികവര്‍ഗ ഫണ്ട് ഉപയോഗിച്ച് കോളനികളിലേക്ക് റോഡ് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുത്ത് പ്രവൃത്തി ആരംഭിക്കുമെന്നാണ് കോളനി നിവാസികള്‍ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.