പെരിന്തല്‍മണ്ണ: നഗരസഭയില്‍ സഹോദരന്മാരും അവരുടെ ഭാര്യമാരും തെരഞ്ഞെടുപ്പ് ഗോദയില്‍. പാതായ്ക്കരയില്‍ പരേതനായ പച്ചീരി കുഞ്ഞിമൊയ്തീന്‍െറ മകന്‍ പച്ചീരി സുബൈറും ഭാര്യ നിഷയും അനുജന്‍ പച്ചീരി ഫാറൂഖും ഭാര്യ സുരയ്യയുമാണ് മത്സരിക്കുന്നത്.   ഫാറൂഖ് 10 വര്‍ഷമായി നഗരസഭ പ്രതിപക്ഷ നേതാവാണ്. ഇത്തവണ 16ാം വാര്‍ഡായ ഒലിങ്കരയിലാണ് ജനവിധി തേടുന്നത്. സി.പി.എമ്മിന്‍െറ കെ.സി. മൊയ്തീന്‍കുട്ടിയാണ് എതിരാളി.

ഭാര്യ സുരയ്യ നിലവില്‍ 16ാം വാര്‍ഡിലെ കൗണ്‍സിലറാണ്. ഇത്തവണ 18ാം വാര്‍ഡായ തെക്കേക്കരയില്‍ മഹിളാ അസോസിയേഷന്‍ നേതാവ് ടി.കെ. ഹഫ്സ മുഹമ്മദുമായാണ് കൊമ്പുകോര്‍ക്കുന്നത്. പച്ചീരി സുബൈര്‍ ഐ.എന്‍.ടി.യു.സി പെരിന്തല്‍മണ്ണ മണ്ഡലം പ്രസിഡന്‍റായിരുന്നു. കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഷനിലായതിനാല്‍ ഇക്കുറി 12ാം വാര്‍ഡായ കുട്ടിപ്പാറയില്‍ സ്വതന്ത്രനായാണ് പത്രിക നല്‍കിയത്. ലീഗിലെ ചേരിതിരവ് മൂര്‍ച്ഛിച്ചതോടെ ഭൂരിഭാഗവും സുബൈറിനെ പിന്തുണക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. പാര്‍ട്ടി സസ്പെന്‍ഷന്‍ പിന്‍വലിച്ചാല്‍ സുബൈര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും.

നിഷ നിലവില്‍ 26ാം വാര്‍ഡായ തോട്ടക്കരപ്പടിയിലെ കൗണ്‍സിലറാണ്. നേരത്തേ സി.പി.എമ്മിന് 300ലേറെ ഭൂരിപക്ഷമുണ്ടായിരുന്ന വാര്‍ഡ് കഴിഞ്ഞ തവണ നിഷ പിടിച്ചെടുത്തിരുന്നു. ഇത്തവണ സ്വതന്ത്രയായാണ് മത്സരിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.