തിരുവനന്തപുരം: എസ്.എന്‍.ഡി.പി^ബി.ജെ.പി സഖ്യത്തിന്‍െറ ഭാഗമായി ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലും തിരുവനന്തപുരം കോര്‍പറേഷനിലുമായി മത്സരിക്കുന്നത് 35ലേറെ പേര്‍. ഇതില്‍ കോര്‍പറേഷനിലും ജില്ലാ പഞ്ചായത്തിലും എസ്.എന്‍.ഡി.പി സ്ഥാനാര്‍ഥികള്‍ ബി.ജെ.പി ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
കോര്‍പറേഷനില്‍ ആറ് വാര്‍ഡുകളിലും ജില്ലാ പഞ്ചായത്തില്‍ രണ്ട് ഡിവിഷനിലുമാണ് താമര ചിഹ്നത്തില്‍ മത്സരിക്കുന്നത്. ബ്ളോക്, ഗ്രാമപഞ്ചായത്തുകളിലെ 25ഓളം വാര്‍ഡുകളില്‍ എസ്.എന്‍.ഡി.പി സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരായാണ് അരങ്ങേറ്റം നടത്തുന്നത്. കോര്‍പറേഷനില്‍ കമലേശ്വരം, വെട്ടുകാട്, ചാക്ക, പേട്ട, വെള്ളാര്‍ തുടങ്ങിയ വാര്‍ഡുകളിലാണ് യോഗത്തിന്‍െറ സ്ഥാനാര്‍ഥികള്‍ അണിനിരക്കുന്നത്. കോര്‍പറേഷനില്‍ 99 വാര്‍ഡുകളിലെ സ്ഥാനാര്‍ഥിപ്പട്ടിക ബി.ജെ.പി പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.