കാരായിമാരുടെ സ്ഥാനാര്‍ഥിത്വം: വി.എസ് നിലപാട് വ്യക്തമാക്കണം -ചെന്നിത്തല

തിരുവനന്തപുരം: തലശ്ശേരി ഫസല്‍ വധക്കേസിലുള്‍പ്പെട്ട കാരായി രാജന്‍െറയും ചന്ദ്രശേഖരന്‍െറയും സ്ഥാനാര്‍ഥിത്വ കാര്യത്തില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. കാരായിമാരെ സ്ഥാനാര്‍ഥികളാക്കിയതിലൂടെ അക്രമ രാഷ്ട്രീയത്തിന്‍െറ അപ്പോസ്തലന്‍മാരാണ് സി.പി.എമ്മെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

ജനങ്ങളെ വര്‍ഗീയമായും ജാതീയമായും വിഭജിച്ച് നേട്ടമുണ്ടാക്കാനുള്ള ബി.ജെ.പി^സംഘ്പരിവാര്‍ അജണ്ട കേരളത്തില്‍ നടക്കില്ല. രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കാന്‍ ആര്‍ക്കും അവകാശമുണ്ടെങ്കിലും വര്‍ഗീയതയുടെ പേരിലുള്ള പാര്‍ട്ടികളെ ജനം അംഗീകരിക്കില്ല. അത്തരം പാര്‍ട്ടികളെ ഒപ്പംചേര്‍ത്ത് അധികാരം നേടാമെന്ന ബി.ജെ.പിയുടെ മോഹം മലര്‍പ്പൊടിക്കാരന്‍െറ സ്വപ്നം മാത്രമാകും.

തെരഞ്ഞെടുപ്പ് അക്രമ^വിദ്വേഷ രാഷ്ട്രീയങ്ങള്‍ക്കെതിരായ വിധിയെഴുത്താകും.സി.പി.എമ്മിനെ ഇന്നത്തെ ദുരന്തത്തിലത്തെിച്ചത് നയത്തിലും പരിപാടിയിലും ഉണ്ടായ അവരുടെ അപചയമാണ്. കാലാകാലങ്ങളില്‍ ഭൂരിപക്ഷ^ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ച സി.പി.എം നടപടിമൂലം അവരുടെ പ്രവര്‍ത്തകര്‍ ഇന്ന് ബി.ജെ.പിയിലേക്ക് വ്യാപകമായി ഒഴുകുന്നു. തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും ഇടതുമുന്നണിയുമാണ് യു.ഡി.എഫിന്‍െറ മുഖ്യശത്രു. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ നിയമപരമായി മാത്രമേ സര്‍ക്കാറിന് പ്രര്‍ത്തിക്കാനാകൂവെന്നും ചെന്നിത്തല വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.