പെരിന്തല്‍മണ്ണ: വീല്‍ചെയറില്‍ ഇരുന്ന് കിഴിശ്ശേരി അബ്ദുല്‍സലീം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അരക്കുതാഴെ മാത്രമാണ് ചലനശേഷി നഷ്ടപ്പെട്ടതെന്നും മനസ്സിന് നഷ്ടപ്പെട്ടിട്ടില്ളെന്നും തെളിയിക്കുകയായിരുന്നു അബ്ദുല്‍സലീം. നട്ടെല്ലിന് ക്ഷതം സംഭവിച്ചവര്‍ക്കായി സ്വാന്തന പരിചരണ പ്രവര്‍ത്തന പ്രസ്ഥാനം രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നതിനിടെയാണ് പ്രവര്‍ത്തന മണ്ഡലം വിപുലീകരിക്കാന്‍ പെരിന്തല്‍മണ്ണ നഗരസഭ അഞ്ചാം വാര്‍ഡ് കക്കൂത്ത് സ്വതന്ത്രനായി മത്സരിക്കുന്നത്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ തേടിയതായി അബ്ദുല്‍സലീം പറയുന്നു. 17ാം വയസ്സില്‍ മാവില്‍നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേല്‍ക്കുകയായിരുന്നു. പരേതനായ സെയ്ദാലി^റുഖിയ ദമ്പതികളുടെ മകനാണ്. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലെ അസോസിയേഷന്‍ ഫോര്‍ സ്പൈനല്‍ ഇന്‍ച്യൂറി റിഹാബിലിറ്റേഷനില്‍ എത്തിയതിന് ശേഷമാണ് അബ്ദുല്‍സലീം സാന്ത്വന പരിചരണരംഗത്തേക്ക് ഇറങ്ങിയത്.
കൂട്ടായ്മയായ ആസ്പയര്‍^രൂപവത്കരിച്ച് അവര്‍ക്ക് തൊഴില്‍ പരിശീലനവും നല്‍കി. ഇത്തരക്കാര്‍ നിര്‍മിക്കുന്ന വസ്തുക്കള്‍ വിറ്റഴിക്കന്‍ വേദി ഒരുക്കിയതും അത് വിജയിച്ചതും അബ്ദുല്‍സലീമിന്‍െറ പ്രവര്‍ത്തന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.