അഡ്വ. പി.എം. സുരേഷ്ബാബു മേയര്‍ സ്ഥാനാര്‍ഥി

കോഴിക്കോട്: കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കെ.പി.സി.സി ജനറല്‍സെക്രട്ടറി അഡ്വ. പി.എം. സുരേഷ്ബാബുവാണ് മേയര്‍ സ്ഥാനാര്‍ഥി. എ.ഐ.സി.സി അംഗം പി.വി. ഗംഗാധരന്‍, കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. ജയന്ത്, നിര്‍വാഹകസമിതി അംഗം അഡ്വ. പി.എം. നിയാസ് ഉള്‍പ്പെടെ പ്രമുഖരടങ്ങുന്നതാണ് കോണ്‍ഗ്രസ് പുറത്തിറക്കിയ ആദ്യ ലിസ്റ്റ്. 45 വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അഞ്ച് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. വാര്‍ഡ് നമ്പര്‍, വാര്‍ഡിന്‍െറ പേര്, സ്ഥാനാര്‍ഥിയുടെ പേര് എന്നിവ ക്രമത്തില്‍.

ഒന്ന്^ എലത്തൂര്‍^വി. റഹിയ, മൂന്ന്^എരഞ്ഞിക്കല്‍ ^സി.എം. സജീവന്‍, നാല്^ പുത്തൂര്‍^കെ. സുഭദ്ര ടീച്ചര്‍, ആറ്^കുണ്ടുപറമ്പ്^കളരിയില്‍ രാധാകൃഷ്ണന്‍, ഏഴ്^ കരുവിശ്ശേരി^ അഡ്വ. സരിജ, എട്ട്^ മലാപറമ്പ് ^ കെ.സി. ശോഭിത, ഒമ്പത്^ തടമ്പാട്ടുതാഴം^ഡോ. ഗീത, 10 ^വേങ്ങേരി^ റീത്ത രാമചന്ദ്രന്‍, 12^പാറോപ്പടി^ അഡ്വ. പി.എം.  സുരേഷ്ബാബു,13^സിവില്‍ സ്റ്റേഷന്‍^സുനിത അജിത്കുമാര്‍,15^വെള്ളിമാട്കുന്ന്^ പ്രമീള ബാലഗോപാല്‍, 17^ചെലവൂര്‍^അഡ്വ. ശരണ്യ, 21^ചേവായൂര്‍^ വിദ്യാ ബാലകൃഷ്ണന്‍, 22^കോവൂര്‍^എന്‍. നിഷ, 23^നെല്ലിക്കോട്^ പി.ടി. അജയന്‍, 24^കുടില്‍തോട്^അനിതാ കൃഷ്ണനുണ്ണി, 26^ പറയഞ്ചേരി^എസ്. സുഗത, 27^പുതിയറ^ശ്യാമള വിശ്വനാഥ്, 28^കുതിരവട്ടം^ വി.പി. തിലോത്തമ, 29^പൊറ്റമ്മല്‍^കെ.വി. സുബ്രഹ്മണ്യന്‍, 31^കുറ്റിയില്‍താഴം^പുഷ്പ ടീച്ചര്‍, 34^മാങ്കാവ്^പി.വി. ഗംഗാധരന്‍, 36 കല്ലായി^ എം.സി. സുധാമണി, 38^മീഞ്ചന്ത^അഡ്വ. കെ. ജയന്ത്, 47^ബേപ്പൂര്‍ പോര്‍ട്ട്^ടി. മാധവദാസ്, 49^മാറാട്^ടി. രജനി, 51^പുഞ്ചപ്പാടം^ലൈല മുഹമ്മദ് കോയ, 56^ചക്കുംകടവ്^ പി.വി. വിനോദിനി, 59^ചാലപ്പുറം^പി.എം. നിയാസ്, 60^പാളയം^ഉഷാദേവി ടീച്ചര്‍, 63^തിരുത്തിയാട്^ദിവ്യലക്ഷ്മി, 67^തോപ്പയില്‍ ^കെ.എസ്. സ്മിത ശ്രീധര്‍, 70^ഈസ്റ്റ്ഹില്‍^ ശ്രീജ സുരേഷ്, 71^അത്താണിക്കല്‍  ^വിനീത് രവീന്ദ്രന്‍, 72^വെസ്റ്റ്ഹില്‍^സ്വിഫ്റ്റില്‍ന, 73^എടക്കാട്^മാക്കത്ത് വാസന്തി, 75^ പുതിയാപ്പ ^സി.പി. ഷീന ഷണ്‍മുഖന്‍.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.