ആദം ഗില്‍ക്രിസ്റ്റ് ഇന്ത്യയില്‍ ആസ്ട്രേലിയയുടെ വിദ്യാഭ്യാസ അംബാസഡര്‍

മെല്‍ബണ്‍: വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ഊഷ്മളബന്ധം സ്ഥാപിക്കുന്നതിന്‍െറ ഭാഗമായി മുന്‍ ക്രിക്കറ്റര്‍ ആദം ഗില്‍ക്രിസ്റ്റിനെ ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസ അംബാസഡറായി ആസ്ട്രേലിയ നിയമിച്ചു. ആഗസ്റ്റ് 24ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന വാര്‍ഷിക മന്ത്രിതല കൂടിക്കാഴ്ചക്കും ആസ്ട്രേലിയ^ഇന്ത്യ എജുക്കേഷന്‍ കൗണ്‍സില്‍ യോഗത്തിനും മുന്നോടിയായി ഓസീസ് വിദ്യാഭ്യാസ മന്ത്രി ക്രിസ്റ്റഫര്‍ പൈനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ഗില്‍ക്രിസ്റ്റിനെ ഇന്ത്യക്കാര്‍ കാണുന്നതെന്നും അദ്ദേഹം കളത്തിലും പുറത്തും കാഴ്ചവെച്ച മികവ് ആസ്ട്രേലിയയുടെ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിന്‍െറ കീര്‍ത്തിക്ക് യോജിച്ചതാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ നിയമനത്തെ ഗില്‍ക്രിസ്റ്റ് സ്വാഗതം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.