സാന്‍അന്‍േറാണിയോ: 18 സ്വര്‍ണമടക്കം 22 ഒളിമ്പിക്സ് മെഡലുകള്‍ മാറിലണിഞ്ഞ ഫെല്‍പ്സിന്‍േറതു തന്നെയാവുമോ 2016 റിയോ ഒളിമ്പിക്സും. നീന്തല്‍ കുളത്തില്‍നിന്നുളള പുതിയ വാര്‍ത്തകള്‍ക്ക് കാതോര്‍ക്കുന്നവര്‍ പറയും അതേയെന്ന്. റഷ്യയിലെ കസാനില്‍ ലോകനീന്തല്‍ ചാമ്പ്യന്‍ഷിപ് അരങ്ങുതകര്‍ക്കുമ്പോഴും നീന്തല്‍ ലോകത്തെ റെക്കോഡ് വാര്‍ത്തകള്‍ നിറയെ സാന്‍അന്‍േറാണിയോയില്‍നിന്നുള്ള അമേരിക്കന്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിലെ പൂളില്‍നിന്ന്.
ലോകചാമ്പ്യന്‍ഷിപ്പിനുള്ള അമേരിക്കന്‍ ടീമില്‍നിന്ന് പുറത്തായ താരം എഴുതിത്തള്ളിയവരോടുള്ള കണക്കുതീര്‍ക്കുക കൂടിയാണിപ്പോള്‍. അടുത്തടുത്ത ദിവസങ്ങളിലായി മൂന്ന് മികച്ച സമയങ്ങള്‍. 100, 200 മീറ്റര്‍ ബട്ടര്‍ഫൈ്ളയില്‍ വര്‍ഷത്തെ മികച്ച സമയത്തില്‍ ഫിനിഷ് ചെയ്ത ഫെല്‍പ്സ് മൂന്നാം ദിനം 200 മീറ്റര്‍ വ്യക്തിഗത മെഡ്ലെയിലും മികച്ച സമയത്തില്‍ ഒന്നാമതത്തെി. ഒരുമിനിറ്റ് 54.75 സെക്കന്‍ഡിലായിരുന്നു ഫെല്‍പ്സിന്‍െറ ഫിനിഷിങ്. അമേരിക്കയുടെ റ്യാന്‍ ലോക്ടെ 2011ല്‍ കുറിച്ച 1:54.00 ആണ് നിലവിലെ ലോകറെക്കോഡ്.
മദ്യപിച്ച് വാഹനമോടിച്ചതിന്‍െറ പേരില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ അറസ്റ്റിലായതിന്‍െറ പേരിലാണ് ഫെല്‍പ്സിന് ലോകചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കാനുള്ള അവസരം നഷ്ടമായത്. എട്ടുമാസത്തെ സസ്പെന്‍ഷനും ഡീഅഡിക്ഷന്‍ ചികിത്സയും കഴിഞ്ഞാണ് ഈ തിരിച്ചുവരവ്. രണ്ടാം വരവില്‍ റിയോ ഒളിമ്പിക്സിനു മുന്നോടിയായി എക്കാലത്തെയും മികച്ച ഫോമിലാണ് ഫെല്‍പ്സെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പ്രായം 30ലത്തെിയെങ്കിലും തന്‍െറ നാലാം ഒളിമ്പിക്സിലും ഫെല്‍പ്സ് മിന്നല്‍പ്പിണറാവുമെന്നാണ് കണക്കുകൂട്ടല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.