കോപന്‍ ഹേഗന്‍: ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് പ്രഥമ വ്യക്തിഗത മെഡല്‍. പുരുഷന്മാരുടെ കോമ്പൗണ്ട് വിഭാഗത്തില്‍ വെള്ളിനേടിയ രജത് ചൗഹാനാണ് ഇന്ത്യക്ക് ചരിത്രനേട്ടം സമ്മാനിച്ചത്. ഫൈനലില്‍ ആതിഥേയരായ ഡെന്‍മാര്‍ക്കിന്‍െറ സ്റ്റീഫന്‍ ഹാന്‍സെനിനോട് 147^143ന് തോറ്റതോടെയാണ് രജത്തിന്‍െറ നേട്ടം വെള്ളിയിലൊതുങ്ങിയത്. മൂന്നാം സെറ്റ് വരെ ഒപ്പത്തിനൊപ്പം നിന്നതിന് ശേഷമാണ് ഇന്ത്യന്‍ താരം പിന്നോട്ടുപോയത്. ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ടീം വിഭാഗത്തില്‍ 2011ല്‍ വനിതകളുടെ റീകര്‍വ് ടീം മെഡല്‍ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.