ക്വാലാലംപുര്‍: 2016 റിയോ ഡെ ജനീറോ ഒളിമ്പിക്സിന്‍െറ ദീപശിഖ ഏപ്രില്‍ 21ന് ഗ്രീസിലെ പുരാതന നഗരമായ ഒളിമ്പിയയില്‍ തെളിയും. 12 ദിവസങ്ങള്‍ക്ക് ശേഷം മേയ് മൂന്നിന് ദീപശിഖ ബ്രസീലിലത്തെിച്ചേരും. തുടര്‍ന്ന് 100 ദിനം നീളുന്ന റാലിയിലൂടെ രാജ്യത്തിന്‍െറ വിവിധ കോണുകളില്‍ ദീപശിഖയത്തെുമെന്ന് സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞമാസമാണ് ദീപശിഖ ദണ്ഡ് ബ്രസീലില്‍ അവതരിപ്പിച്ചത്. ലോകത്തെ 500 നഗരങ്ങളില്‍ 12,000 പേരുടെ കൈകളിലൂടെ ഇതു കടന്നുപോകും.
പുരാതന ഒളിമ്പിക്സിന്‍െറ വേദിയായിരുന്ന ഒളിമ്പിയയിലാണ് എല്ലാ തവണയും ഒളിമ്പിക് ദീപനാളം തെളിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.