പെട്രോസിന്റെരാജി: യു.എസ് കമാന്‍ഡര്‍ക്കെതിരെ അന്വേഷണം

വാഷിങ്ടൺ : മുൻ സി.ഐ.എ തലവൻ ഡേവിഡ് പെട്രോസിന്റെ രാജിയിലേക്ക് നയിച്ച പെൺവിവാദത്തിലുൾപ്പെട്ട സത്രീക്ക് അനുചിതമായ സന്ദേശം അയച്ച സംഭവവുമായി ബന്ധപ്പെട്ട്  യു.എസ് കമാൻഡ൪ക്കെതിരെ അന്വേഷണം. അഫ്ഗാനിസ്താനിലെ യു.എസ് കമാൻഡറായ ജനറൽ ജോൺ അലനെതിരെയാണ് അന്വേഷണം നടക്കുന്നത്.

പെട്രോസിനെതിരെ വിവാഹേതര ബന്ധം ആരോപിച്ച് പരാതി നൽകിയ ജിൽ കെല്ലിക്ക് ജോൺ അയച്ച ഇ-മെയിൽ സന്ദേശങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പെട്രോസിന്റെരാജിയിലേക്ക് നയിച്ച കാര്യങ്ങളിൽ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് അലൻ പ്രതികരിച്ചു.

പരസ്ത്രീ ബന്ധം പരസ്യമായതിനെ തുട൪ന്ന് വെള്ളിയാഴ്ചയാണ് പെട്രോസ്‌ രാജിവെച്ചത്. തൻെറ ജീവചരിത്രകാരിയായ പൗള ബ്രോഡ്വെുമായി പെട്രോസ്‌ അനുരാഗബദ്ധനാണെന്നായിരുന്നു റിപ്പോ൪ട്ടുകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.