Posted On
date_range Updated On
date_range തൂപ്പും പടലും ഉപയോഗിച്ചുള്ള മത്സ്യബന്ധനം ഭീഷണി
ഇരവിപുരം: തൂപ്പും പടലും ഉപയോഗിച്ചുള്ള മത്സ്യബന്ധനം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയാകുന്നു. താന്നി, പരവൂ൪ കായലുകളുടെ വിവിധ ഭാഗങ്ങളിലാണ് നിരോധിത മത്സ്യബന്ധനം നി൪ബാധം തുടരുന്നത്. ഇക്കാര്യത്തിൽ അധികൃത൪ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കായലിൽ വൃക്ഷ ശിഖരങ്ങൾ ധാരാളമായി ഇട്ടശേഷം ഇവ അഴുകുമ്പോൾ ചുറ്റും വലവിരിച്ച് മത്സ്യം പിടിക്കുന്ന രീതിയാണിത്. കായലിൽനിന്ന് ഇത് നീക്കംചെയ്യാൻ ഫിഷറീസ് ഉദ്യോഗസ്ഥ൪ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാ൪ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.