ഇ-ഓട്ടോറിക്ഷകൾക്ക് സബ്സിഡി: 25 മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് നൽകുന്ന 30,000 രൂപ സബ്സിഡിക്കായി 25 മുതൽ ഓൺലൈനായി അപേക്ഷിക്കാം.
അർഹരായ ആദ്യത്തെ 1000 പേർക്ക് സബ്സിഡി ലഭിക്കും. 100 എണ്ണം വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. വനിത അപേക്ഷകരില്ലെങ്കിൽ പൊതുവിഭാഗത്തിലേക്ക് മാറ്റും. 2019 ഏപ്രിൽ ഒന്നുമുതൽ രജിസ്റ്റർ ചെയ്തതും ഇതുവരെ സബ്സിഡി ലഭിക്കാത്തതുമായ ഉടമകൾക്കും മുമ്പ് അപേക്ഷിച്ച് ലഭിക്കാത്തവർക്കും വീണ്ടും അപേക്ഷിക്കാം.
ഒരാളുടെ പേരിലുള്ള ഒരു വാഹനത്തിന് മാത്രമേ സബ്സിഡി അനുവദിക്കൂ. https://transportservices.nic.in/KeralaEV/#/dashboard/service-info ലിങ്കിൽ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക്: mvd.kerala.gov.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.