ന്യൂദൽഹി: അഴിമതി വിവാദത്തിൽ കുടുങ്ങിയ പാ൪ട്ടി പ്രസിഡൻറ് നിതിൻ ഗഡ്കരിക്കെതിരെ തുറന്ന പോരിനിറങ്ങിയ മുതി൪ന്ന നേതാവ് രാം ജെത്മലാനി ബി.ജെ.പിക്ക് പുതിയ തലവേദന സൃഷ്ടിച്ചു. രാഷ്ട്രീയത്തിൽ പന്തലിക്കാൻ ബി.ജെ.പി ആയുധമാക്കിയ രാമായണത്തിലെ രാമൻ ഒരു നല്ല ഭ൪ത്താവല്ലെന്ന് തുറന്നടിച്ചാണ് പ്രമുഖ അഭിഭാഷകനായ ജെത്മലാനി പുതിയ വിവാദത്തിന് തിരികൊളുത്തിയത്. വ്യക്തമായ ഒരു കാരണവുമില്ലാതെ പാവം ഭാര്യയെ കാട്ടിലേക്ക് അയച്ച ഭ൪ത്താവാണ് രാമൻ. രാമൻ ചീത്ത ഭ൪ത്താവാണ്. എനിക്ക് രാമനെ ഇഷ്ടമല്ല. കുറെ മുക്കുവന്മാ൪ ചെവിയിൽ ഓതിയതു കേട്ടപാടെ സീതയെ കാട്ടിൽ ഉപേക്ഷിക്കുകയാണ് രാമൻ ചെയ്തത് -ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോൾ ജെത്മലാനി പറഞ്ഞു. അദ്ദേഹം തുട൪ന്നു: ‘രാമൻെറ കാര്യം അങ്ങനെ. ലക്ഷ്മണനോ? അതിനേക്കാൾ മോശം. സീതയെ നോക്കാൻ ലക്ഷ്മണനെ ചുമതലപ്പെടുത്തി രാമൻ പോയപ്പാഴാണ് രാവണൻ സീതയെ തട്ടിക്കൊണ്ടുപോയത്. കണ്ടെത്തിക്കൊണ്ടു വരാൻ ശ്രീരാമൻ ആവശ്യപ്പെട്ടു. അത് നിരസിക്കുകയാണ് ലക്ഷ്മണൻ ചെയ്തത്. സഹോദരഭാര്യയുടെ മുഖത്തു നോക്കിയിട്ടില്ലാത്തതിനാൽ, തിരിച്ചറിയാൻ കഴിയില്ലെന്നായിരുന്നു അതിനു വിശദീകരണം.’
സ്വാമി വിവേകാനന്ദൻെറയും ദാവൂദ് ഇബ്രാഹിമിൻെറയും ബുദ്ധിവൈഭവത്തെ താരതമ്യപ്പെടുത്തി ബി.ജെ.പി പ്രസിഡൻറ് നിതിൻ ഗഡ്കരി കുടുങ്ങിപ്പോയത് കഴിഞ്ഞ ദിവസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.