കൈറോ: രണ്ടാം തവണയും അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ബറാക് ഒബാമക്ക് ഈജിപ്ത് പ്രസിഡൻറ് മുഹമ്മദ് മു൪സിയുടെ അഭിനന്ദനം. ഒബാമയിൽ പ്രതീക്ഷ ബാക്കിയുണ്ടെന്നും അമേരിക്കയിലേതെന്നപോലെ ഈജിപ്തിലെയും ജനങ്ങളുടെ താൽപര്യങ്ങൾക്കുവേണ്ടി അദ്ദേഹം നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും മു൪സിയുടെ ഔദ്യാഗിക വക്താവ് യാസി൪ അലി പറഞ്ഞു. ഈജിപ്തിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻറായ മു൪സി ഒബാമയെ അഭിനന്ദിച്ച്് കത്തയക്കുമെന്നും വ്യക്തമാക്കി.
കഴിഞ്ഞ തവണ പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തശേഷം 2009ൽ കൈറോ യൂനിവേഴ്സിറ്റിയിലെത്തിയ ഒബാമ ലോകമുസ്ലിം ജനതക്ക് പ്രതീക്ഷ നൽകിയിരുന്നു. യു.എസിനും ലോകമുസ്ലിംകൾക്കുമിടയിൽ ‘പുതിയ തുടക്കം’ പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം പ്രത്യാശയോടെയാണ് മുസ്ലിം ലോകം എതിരേറ്റത്. എന്നാൽ, ഒബാമ ഫലസ്തീൻ അടക്കമുള്ള വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടില്ലെന്ന പരാതിയും ഉന്നയിക്കപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.