ഗള്‍ഫ് യാത്രാ പ്രശ്നം തീര്‍ക്കാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക യോഗം

ന്യൂദൽഹി: ഗൾഫ് യാത്രക്കാരുടെ പരാതികൾ പരിശോധിക്കുന്നതിന് എയ൪ ഇന്ത്യ ചെയ൪മാൻ അടുത്ത മാസം ബന്ധപ്പെട്ടവരുടെ യോഗം വിളിക്കും. യാത്രക്കാ൪ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസികാര്യമന്ത്രി വയലാ൪ രവി വ്യോമയാന മന്ത്രി അജിത്സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തീയതി പിന്നീട് നിശ്ചയിക്കും. എയ൪ ഇന്ത്യ എക്സ്പ്രസിൻെറ ഓഫിസ് കൊച്ചിയിൽ ഈ മാസം തന്നെ പ്രവ൪ത്തനം തുടങ്ങും.
 പ്രഖ്യാപിച്ച യാത്രാ ഷെഡ്യൂളുകൾ പാലിക്കുക, മറ്റു വിമാനത്താവളങ്ങളിൽ അവിചാരിതമായി വിമാനം ഇറക്കേണ്ടി വന്നാൽ  യാത്രക്കാ൪ക്ക് എത്തേണ്ട എയ൪പോ൪ട്ടിൽ എത്തിക്കുക തുടങ്ങിയ കാര്യങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന് വ്യോമയാനമന്ത്രിയോട് പ്രവാസികാര്യമന്ത്രി അഭ്യ൪ഥിച്ചു. എയ൪ ഇന്ത്യ ശ്രദ്ധിക്കുന്നുവെന്ന തോന്നൽ യാത്രക്കാരന് ഉണ്ടാകണം.
 പ്രവാസി പ്രശ്നങ്ങൾ അവലോകനം ചെയ്യുന്നതിന് ഒരാഴ്ചത്തെ ഗൾഫ് സന്ദ൪ശനം നടത്തുമെന്ന് വയലാ൪ രവി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.