ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ ഷട്ടറുകള്‍ വീണ്ടും അടച്ചു

പൊന്നാനി: ശനിയാഴ്ച രാത്രി തുറന്ന ചമ്രവട്ടം റെഗുലേറ്റ൪ കം ബ്രിഡ്ജിൻെറ ഷട്ടറുകൾ വെള്ളം ഇറങ്ങിയതിനെതുട൪ന്ന് ഞായറാഴ്ച രാത്രി വീണ്ടും അടച്ചു. ശനിയാഴ്ച രാത്രി ഭാരതപ്പുഴയിൽ വെള്ളം ക്രമാതീതമായി ഉയ൪ന്നതിനാൽ നരിപ്പറമ്പ് പമ്പ്  ഹൗസിന് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറിയതിനെ തുട൪ന്ന് റഗുലേറ്ററിൻെറ ആറ് ഷട്ടറുകൾ തുറന്നിരുന്നു. എന്നാൽ, ഞായറാഴ്ച രാത്രിയോടെ ജലനിരപ്പ് രണ്ടര മീറ്ററായി കുറഞ്ഞു. ഇതോടെ തുറന്ന ഷട്ടറുകളെല്ലാം അടച്ചു. തിങ്കളാഴ്ച രാത്രി ജലനിരപ്പ് മൂന്ന് മീറ്ററായി വ൪ധിച്ചിട്ടുണ്ട്. നാല് മീറ്റ൪ ജലനിരപ്പ് ഉയരുമ്പോഴാണ് ഷട്ടറുകൾ ഭാഗികമായി തുറക്കുക. വൈദ്യുതി ലഭിച്ചിട്ടില്ലാത്തതിനാൽ ഷട്ടറുകൾ തുറക്കുന്നതും അടക്കുന്നതും ജനറേറ്ററുകൾ ഉപയോഗിച്ചാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.