കാസ൪കോട്: ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ മിന്നലിൽ പരക്കെ നാശനഷ്ടം. എരുതുംകടവിലും ആലമ്പാടിയിലും രണ്ടു വീടുകൾക്ക് മിന്നലേറ്റു. വീട്ടുകാ൪ ബോധരഹിതരായി.
കാസ൪കോട് നഗരത്തിലെ ചുമട്ടുതൊഴിലാളി കെ.ടി. അബ്ദുറഹ്മാൻെറ എരുതുംകടവിലെ ഓടിട്ട വീട്ടിനാണ് രാത്രി മിന്നലേറ്റത്.
ഇലക്ട്രോണിക്സ് സാധനങ്ങളും ഫ൪ണിച്ചറും കത്തി നശിച്ചു. വീട് പൂ൪ണമായും തക൪ന്നു. അബ്ദുറഹ്മാൻെറ ഭാര്യ സാജിദ, മക്കൾ ആയിഷ, സബീല എന്നിവരാണ് ബോധരഹിതരായത്. നാലു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ആലമ്പാടി ഗവ. ഹൈസ്കൂളിന് സമീപം ഗൾഫിലുള്ള നാസറിൻെറ വീടിനാണ് മിന്നലേറ്റത്. ചുവരിൽ വിള്ളൽ വീഴുകയും വയറിങ് കത്തി നശിക്കുകയും ചെയ്തു. രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. നാസറിൻെറ ഭാര്യ സഫൂരിയ മക്കളായ സഫ്വാന, ഷാനു എന്നിവ൪ കട്ടിലിൽ നിന്ന് താഴേക്ക് തെറിച്ചുവീണു.
നീലേശ്വരം: ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ മിന്നലിൽ പാലക്കാട്ട് പ്രദേശത്ത് കനത്ത നാശം. നിരവധി വീടുകളിലെ ടി.വി, ഫ്രിഡ്ജ്, ഫാൻ, ഫോൺ, മിക്സി തുടങ്ങിയ ഉപകരണങ്ങൾ കത്തിനശിച്ചു.
നീലേശ്വരം കുഞ്ഞാലിൻകീൽ എ.വി. അരവിന്ദൻെറ വീടിൻെറ അടുക്കളഭാഗം തക൪ന്നു. മെയിൻ സ്വിച്ച്, മോട്ടോ൪, ഇലക്ട്രിക് വയറിങ്, വാട്ട൪ടാങ്ക് പൈപ്പുകൾ എന്നിവ തക൪ന്നു. അടുക്കളയുടെയും വിറകുപുരയുടെയും ഓടുകൾ ചിതറിത്തെറിച്ചു. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.