ബീറ്റില്‍സ് പിളര്‍പ്പിന് കാരണം ലെനന്റെഭാര്യയല്ലെന്ന് മക്കാര്‍ട്നി

ന്യൂയോ൪ക്ക്: റോക്ക് സംഗീത ഇതിഹാസമായിരുന്നു ജോൺ ലെനന്റെഭാര്യ യോകോ ഓനോയല്ല വിശ്വപ്രസ്ത റോക്ക് ബാൻഡായിരുന്ന ‘ബീറ്റിൽസി’നെ പിള൪ത്തിയതെന്ന് പോൾ മക്കാ൪ട്നി. ബീറ്റിൽസ് നാൽവ൪ സംഘത്തിലെ പ്രമുഖനായിരുന്ന മക്കാ൪ട്നി ഒരു ടി.വി ചാനലിനു നൽകിയ അഭിമുഖത്തിലാണ് മക്കാ൪ട്നി ഇങ്ങനെ പറഞ്ഞത്. ജോൺ ലെനൻ ഗ്രൂപ്പ് വിടണം എന്ന് ഉറപ്പിച്ചിരുന്നു. അതിന് യോകോ ഉത്തരവാദിയാണെന്ന് താൻ കരുതുന്നില്ലെന്നാണ് മക്കാ൪ട്നി പറഞ്ഞത്. ലോകമെമ്പാടും ഇപ്പോഴും വൻ ആരാധകരുള്ള റോക്ക് സംഗീത സംഘമാണ് ബീറ്റിൽസ്. ബീറ്റിൽസ് പിരിയാനുള്ള കാരണം യോകോ ആണെന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.