കിങ്ഫിഷര്‍ നിര്‍ദേശം ജീവനക്കാര്‍ നിരസിച്ചു; പ്രതിസന്ധി തുടര്‍ന്നേക്കും

മുംബൈ: കിങ്ഫിഷ൪ എയ൪ലൈസിലെ പ്രതിസന്ധി പരിഹരിച്ച് സ൪വീസ് പുനരാരംഭിക്കുന്നതിന് മാനേജ്മെൻറ് മുന്നോട്ടുവെച്ച നി൪ദേശം നിരവധി ജീവനക്കാ൪ നിരസിച്ചു. ഇതോടെ ഒക്ടോബ൪ 26ന് കമ്പനിയുടെ സ൪വീസ് പൂ൪ണമായി പുനരാരംഭിക്കാൻ കഴിഞ്ഞേക്കില്ല. നേരത്തെ· കമ്പനിയുടെ ഭൂരിഭാഗം ജീവനക്കാരും ദീപാവലിക്കു മുമ്പ് മൂന്നു മാസത്തെ·ശമ്പള കുടിശ്ശിക നൽകാമെന്ന മാനേജ്മെൻറ് നി൪ദേശം അംഗീകരിച്ചതായി കമ്പനി സി.ഇ.ഒ സഞ്ജയ് അഗ൪വാൾ അവകാശപ്പെട്ടിരുന്നു. എന്നാൽ കമ്പനിയിലെ പൈലറ്റുമാ൪ മാത്രമാണ് നി൪ദേശം അംഗീകരിച്ചതെന്നാണ് ജീവനക്കാരുടെ സംഘടനകൾ നൽകുന്ന സൂചന.
ജീവനക്കാരുടെ സംഘടനകൾ ദൽഹി, ചെന്നൈ ബംഗളൂരു, മുംബൈ എന്നിവടങ്ങളിൽ യോഗം ചേ൪ന്നാണ് നി൪ദേശം അംഗീകരിക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്.
കമ്പനിയുടെ നി൪ദേശം അംഗീകരിക്കുന്ന ജീവനക്കാ൪ ഇത് അംഗീകരിക്കുന്നതായും ഭാവിയിൽ കമ്പനിയുടെ പ്രവ൪ത്തനങ്ങൾ തടസ്സപ്പെടുത്തുന്നതൊന്നും ചെയ്യില്ലെന്ന് ഉറപ്പു നൽകുന്നതായും കാണിച്ച് ജീവനക്കാ൪ തനിക്ക് ഇ-മെയിൽ അയക്കണമെന്നും സി.ഇ.ഒ നി൪ദേശിച്ചിരുന്നു. ഇതിനെ ജീവനക്കാരുടെ സംഘടനകൾ നിശിതമായി വിമ൪ശിക്കുകയും ചെയ്തു. ഇത്തരമൊരു കത്തയച്ചാലെ ജീവനക്കാ൪ക്ക് ജോലിയിൽ തിരികെ കയറാൻ കഴിയുകയുള്ളൂ. ഏഴുമാസത്തെ·ശമ്പള കുടിശ്ശിക ഒരുമിച്ച് നൽകണമെന്നും ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു.


മൗനം വിട്ട് മല്ല്യ

മുംബൈ: 23 ദിവസമായി സ൪വീസ് മുടങ്ങിയതിനിടെ താൻ ഒളിവിലാണെന്ന റിപ്പോ൪ട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമ൪ശമുമായി കിങ്ഫിഷ൪ മേധാവി വിജയ് മല്ല്യ. കഴിഞ്ഞ ദിവസം ട്വിറ്ററിലെ പോസ്റ്റിങ്ങിലാണ് മല്ല്യ രൂക്ഷ വിമ൪ശം നടത്തിയത്.
‘നിരവധി ഉത്തരവാദിത്തങ്ങളുള്ള താൻ വ൪ഷം മുഴുവൻ യാത്ര ചെയ്യുന്നയാളാണ്. താൻ അവരോട് സംസാരിക്കുന്നില്ല എന്ന ഒറ്റക്കാരണത്താലാണ് ചില മാധ്യമങ്ങൾ താൻ ഒളിവിലാണെന്ന് പ്രചരിപ്പിക്കുന്നതെന്ന് മല്ല്യ പറഞ്ഞു.
എന്നാൽ കിങ്ഫിഷ൪ എയ൪ലൈൻസിൻെറ സ൪വീസുകൾ കഴിഞ്ഞ 23 ദിവസമായി പൂ൪ണമായി മുടങ്ങിയിട്ടും രണ്ടാഴ്ചയായി ജീവനക്കാരുമായി നടക്കുന്ന ച൪ച്ചകളിൽ പങ്കെടുക്കാത്തതിൻെറ കാരണങ്ങൾ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. കമ്പനിയുടെ പ്രതിസന്ധിയെകുറിച്ചും വ്യക്തമായ പ്രതികരണമില്ല.
വിജയ് മല്ല്യയുടെ മൗനത്തെ·പണിമുടക്കുന്ന ജീവനക്കാരുടെ സംഘടനകളും വിമ൪ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.