ഷീല ദീക്ഷിതിനെതിരെ ‘ദല്ലാള്‍’ പ്രയോഗം; കെജ് രിവാളിന് വക്കീല്‍ നോട്ടീസ്

ന്യൂദൽഹി: ദൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് അഴിമതിയുടെ  ദല്ലാളാണെന്ന് അരവിന്ദ് കെജ്രിവാൾ. ചാനൽ ച൪ച്ചക്കിടെ കെജ്രിവാൾ നടത്തിയ പരാമ൪ശത്തിനെതിരെ ഷീല ദീക്ഷിത് മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചു. എന്നാൽ, വക്കീൽ നോട്ടീസ് കണ്ട് ഭയക്കില്ലെന്നും തൻെറ പരാമ൪ശമല്ല, ഷീല ദീക്ഷിതിൻെറ ചെയ്തികളാണ് അവ൪ക്ക് മോശം പേര് സമ്മാനിക്കുന്നതെന്നും കെജ്രിവാൾ പ്രതികരിച്ചു. ഇതിനിടെ, ഉറുമ്പിന് ആനയെ വെല്ലുവിളിക്കാനാവില്ലെന്നും ആരോപണങ്ങളിലൂടെ കോൺഗ്രസ് പോലൊരു വലിയ പാ൪ട്ടിയെ തക൪ത്ത് രാഷ്ട്രീയത്തിൽ ഇടംകണ്ടെത്താമെന്ന് ദിവാസ്വപ്നം കാണുകയാണ് കെജ്രിവാളെന്നും നിയമമന്ത്രി സൽമാൻ ഖു൪ശിദ് കുറ്റപ്പെടുത്തി. താനുൾപ്പെടെയുള്ളവ൪ക്കുനേരെ ആരോപണമുന്നയിക്കുന്ന കെജ്രിവാൾ സ്വന്തം സംഘടനക്ക് വൻതോതിൽ വിദേശ ഫണ്ട് നേടിയതിനെക്കുറിച്ച് പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു. കെജ്രിവാളിൻെറ നേതൃത്വത്തിലുള്ള പുതിയ പാ൪ട്ടിയുടെ പ്രഖ്യാപനം ചൊവ്വാഴ്ച നടക്കും. പാ൪ട്ടിയുടെ പേര്, പാ൪ട്ടിക്കാ൪ക്കെതിരെ ആരോപണമുണ്ടായാൽ അന്വേഷിക്കാൻ റിട്ട. ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള ആഭ്യന്തര ലോക്പാൽ എന്നിവ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ഇതിൻെറ മുന്നോടിയായി കെജ്രിവാൾ അണ്ണാ ഹസാരെയുമായി ദൽഹിയിൽ കൂടിക്കാഴ്ച നടത്തി.  പുതിയ പാ൪ട്ടിയുമായി ബന്ധമില്ലെങ്കിലും കെജ്രിവാൾ മത്സരിച്ചാൽ പിന്തുണക്കുമെന്ന് അണ്ണാ ഹസാരെ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.