സുൽത്താൻ ബത്തേരി: വയനാടിൻെറ റെയിൽവേ സ്വപ്നങ്ങൾക്ക് തിരിച്ചടി നൽകി ബന്ദിപ്പൂ൪ കടുവാസങ്കേതത്തിൻെറ സംരക്ഷിത മേഖലാ പ്രഖ്യാപനം നിലവിൽവന്നു. നി൪ദിഷ്ട റെയിൽപാത കടന്നുപോകേണ്ട പ്രദേശങ്ങളടക്കം 115 ഗ്രാമങ്ങളാണ് ബഫ൪ സോൺ ഏരിയയിൽ വരുന്നത്. വനാതി൪ത്തിയിൽനിന്ന് ഏഴര കിലോമീറ്റ൪ പരിധിവരെയുള്ള പ്രദേശങ്ങൾ സംരക്ഷിത മേഖലയിൽ ഉൾപ്പെട്ടിട്ടുണ്ട്. പുതിയ റോഡുകളുടെ നി൪മാണം, മരം മുറി എന്നിവ ഈ മേഖലയിൽ നിരോധിക്കപ്പെട്ടതോടെ നഞ്ചൻകോട്-വയനാട്-നിലമ്പൂ൪ റെയിൽപാത ജലരേഖയാവുകയാണ്. ദേശീയപാത 212ലെ രാത്രിയാത്രാ നിരോധ പ്രശ്നത്തിലും ഇനി പരിഹാരം എളുപ്പമല്ല.
ക൪ണാടക, തമിഴ്നാട്, കേരള സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 238 കിലോമീറ്റ൪ ദൈ൪ഘ്യമുള്ള നഞ്ചൻകോട്-വയനാട്-നിലമ്പൂ൪ റെയിൽപാതയുടെ സ൪വേ പൂ൪ത്തിയായിരുന്നു. ആസൂത്രണ കമീഷൻെറ അംഗീകാരവും പദ്ധതിക്ക് ലഭിച്ചിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 896 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗൂഡല്ലൂരും 43 മീ. മാത്രം ഉയരത്തിലുള്ള നിലമ്പൂരും തമ്മിൽ ബന്ധിപ്പിക്കാൻ ദു൪ഘടമായ മലഞ്ചെരിവുകൾ തരണം ചെയ്യേണ്ടതിനാൽ നഞ്ചൻകോട്-വയനാട്-നിലമ്പൂ൪ 104 കി.മീ. ദൂരം ഒന്നാംഘട്ടമായി പൂ൪ത്തീകരിക്കാനായിരുന്നു നി൪ദേശം. റെയിൽപാത കടന്നുപോകുന്ന വയനാട് വന്യജീവി കേന്ദ്രത്തിലെ നാല് കിലോമീറ്ററിലും ബന്ദിപ്പൂ൪ നാഷനൽ പാ൪ക്കിലെ 16 കിലോമീറ്ററിലും മേൽപാലം നി൪മിച്ച് വന്യജീവികൾക്ക് പ്രയാസമുണ്ടാവാതെ പ്രശ്നം പരിഹരിക്കാനായിരുന്നു നി൪ദേശം. വനത്തിനു പുറമെ റെയിൽപാത കടന്നുപോകുന്ന പ്രദേശമൊന്നടങ്കം കടുവാസങ്കേതത്തിൻെറ സംരക്ഷിത മേഖലയിലായതോടെ കേന്ദ്ര സ൪ക്കാ൪ വിജ്ഞാപനത്തിൻെറ മാനണ്ഡങ്ങൾ പ്രകാരം പാത നി൪മാണം അസാധ്യമാവുമെന്നാണ് നിയമവിദഗ്ധരുടെ നിഗമനം.
ഗുണ്ടൽപേട്ട, എച്ച്.ഡി കോട്ട, ചാമരാജ് നഗ൪ താലൂക്കുകളിൽപ്പെട്ട മേഖലയാണ് നിലവിൽ ബഫ൪സോൺ ആയി പ്രഖ്യാപിച്ചിട്ടുള്ളത്. വയനാടിൻെറ ഒരു പ്രദേശവും പ്രഖ്യാപിത മേഖലിയിലുൾപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.