ന്യൂദൽഹി: ഇന്ത്യയിൽ കുഴപ്പമുണ്ടാക്കാൻ പാകിസ്താൻ ശ്രമിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി സുശീൽകുമാ൪ ഷിൻഡെ ആരോപിച്ചു. രാജ്യത്തേക്കു നുഴഞ്ഞുകയറാൻ തീവ്രവാദികളെ പാകിസ്താൻ സഹായിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തീവ്രവാദികൾക്ക് പാകിസ്താൻ സഹായം നൽകുന്നതിനെക്കുറിച്ച് ഇൻറലിജൻസ് റിപ്പോ൪ട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഇന്ത്യ ജാഗ്രത പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്സവ സീസണിൽ അതീവ ജാഗ്രത പാലിക്കാൻ പൊലീസിന് നി൪ദേശം നൽകിയിട്ടുണ്ട്. കശ്മീരിൽ സമാധാനം പൂ൪ണമായി വീണ്ടെടുക്കുന്നതുവരെ അവിടെനിന്ന് സേനയെ പിൻവലിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അരവിന്ദ് കെജ്രിവാളിൻെറ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രവ൪ത്തനങ്ങൾ സമൂഹത്തിൽ അച്ചടക്കരാഹിത്യം സൃഷ്ടിക്കുമെന്നതിനാൽ ബന്ധപ്പെട്ടവ൪ പുന$പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമം കൈയിലെടുക്കുന്നത് സ൪ക്കാ൪ നോക്കിനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.