പൊലീസും കെജ്രിവാള്‍ അനുയായികളും ഏറ്റുമുട്ടി

ന്യൂദൽഹി: ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദ൪ സിങ് ഹൂഡയുടെ വസതിയിലേക്ക് മാ൪ച്ച് നടത്തിയ അരവിന്ദ് കെജ്രിവാളിൻെറ അനുയായികളും പൊലീസും ഏറ്റുമുട്ടി. ദൽഹി പണ്ഡിറ്റ് പാന്ത് മാ൪ഗിലെ ഹൂഡയുടെ വീട്ടിലേക്ക് നടന്ന മാ൪ച്ച് റോഡിൽ പൊലീസ് തടയുകയായിരുന്നു.
 നൂറോളംവരുന്ന ഇന്ത്യ എഗെൻസ്റ്റ് കറപ്ഷൻ (ഐ.എ.സി) പ്രതിഷേധക്കാ൪ പൊലീസ് വലയം ഭേദിച്ച് വീട്ടിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു.  ജലപീരങ്കിയും ലാത്തിയും ഉപയോഗിച്ചാണ് പൊലീസ് സമരക്കാരെ പിരിച്ചുവിട്ടത്.
ഏതാനും പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കെജ്രിവാളിൻെറ ഹരിയാനയിലെ അനുയായികളാണ്   മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധ മാ൪ച്ച് നടത്തിയത്.
 പൊലീസ് നടപടിയിൽ പരിക്കേറ്റ ചിലരെ ദൽഹി ആ൪.എം.എൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്, ഗാസിയാബാദിൽ ഐ.എ.സി ഓഫിസിൽ പരിക്കേറ്റവരോടൊപ്പം പത്രസമ്മേളനം നടത്തിയ കെജ്രിവാൾ അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ അടിച്ചൊതുക്കുകയാണെന്ന് കുറ്റപ്പെടുത്തി. കെജ്രിവാളിൻെറ പത്രസമ്മേളനത്തിനിടെ ചോദ്യങ്ങളുമായെത്തിയ മുംബൈ സ്വദേശിനി ആനി കൊഹ്ലി  നാടകീയ രംഗങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
 പത്രസമ്മേളന വേദിയിലേക്ക് കയറാൻ ശ്രമിച്ച ഇവരെ പൊലീസ് തടഞ്ഞു. പത്രസമ്മേളനത്തിനുശേഷം കെജ്രിവാൾ പുറത്തുവന്ന് ഇവരുമായി സംസാരിച്ചു.   കെജ്രിവാളിൻെറ മുൻ അനുയായിയാണെന്ന് അവകാശപ്പെട്ട ആനി കൊഹ്ലി അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ രാഷ്ട്രീയ നേട്ടമാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്ന് കുറ്റപ്പെടുത്തി. സൽമാൻ ഖു൪ഷിദിനെ പുറത്താക്കുംവരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് നാലാം ദിവസം ജന്ത൪മന്തറിൽ നിന്ന് പിരിഞ്ഞുപോയത് അതാണ് വ്യക്തമാക്കുന്നതെന്നും അവ൪ ചൂണ്ടിക്കാട്ടി.
കെജ്രിവാളിനോടുള്ള 10 ചോദ്യങ്ങളടങ്ങിയ ലഘുലേഖയും അവ൪ വിതരണം ചെയ്തു. കൊഹ്ലി  പറയുന്നത് അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണെന്നായിരുന്നു കെജ്രിവാളിൻെറ പ്രതികരണം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.